Advertisment

പ്രശസ്തരായ ചില സോഷ്യല്‍ മീഡിയ വ്യക്തികളുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ കുവൈറ്റില്‍ തീരുമാനം

New Update

 

Advertisment

കുവൈറ്റ് സിറ്റി: പ്രശസ്തരായി ചില സോഷ്യല്‍ മീഡിയ വ്യക്തികളുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ അറ്റോര്‍ണി ജനറല്‍, കൗണ്‍സിലര്‍, ദിറാര്‍ അല്‍ അസൂസി തീരുമാനിച്ചു.

ഇവരുടെ അക്കൗണ്ടുകളില്‍ വന്‍ തുകകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ സ്വത്തുകള്‍ കണ്ടുകെട്ടാനാണ് തീരുമാനം. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പെട്ടെന്ന് പണം നിറയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലെ ചില പ്രമുഖ വ്യക്തിത്വങ്ങള്‍ സംശയത്തിന്റെ നിഴലിലായിരുന്നു.

Advertisment