Advertisment

മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് യുവമോർച്ച പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

മന്ത്രി ശശീന്ദ്രൻ പുറത്തിറങ്ങി നടക്കണമൊ എന്ന് ബിജെപിക്കും യുവമോർച്ചക്കും ചിന്തിക്കേണ്ടി വരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ല ജനറൽ സെക്രട്ടറി പി വേണുഗോപാൽ.

മന്ത്രി ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ച പ്രവർത്തകർ കലട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് കളക്ട്രേറ്റിലേക്കെത്തി ബാരിക്കേട് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

സംഘർഷം കനക്കുമെന്ന് വന്നതോടെ പോലീസ് നിരവധി തവണ ജലപീരങ്കി ഉപയോഗിച്ചു, സ്വർണ്ണ കടത്തുകാരെയും മരം ബാങ്ക് കൊളളക്കാരെയും സംരക്ഷിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി. സ്വന്തം പാർട്ടിയിലെ വനിതകളെ സ്വന്തം പാർട്ടിക്കാർ പീഡിപ്പിച്ചപ്പോഴും തീവ്രത പോരെന്ന് പറഞ്ഞ് എഴുതി തള്ളിയ പാർട്ടിയാണ് സിപിഎം. കേരളം മാതൃകയാവുന്നത് പീഡനത്തിലും കൊലപാതകത്തിലും കളളക്കടത്തിലുമാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത പി വേണുഗോപാൽ പറഞ്ഞു.

യുവമോർച്ച ജില്ല പ്രസിഡണ്ട് പ്രശാന്ത് ശിവൻ അദ്ധ്യക്ഷത വഹിച്ചു. നന്ദകുമാർ ഒബിസി മോർച്ച ജില്ല പ്രസിഡണ്ട് ഓമനകുട്ടൻ, പ്രവീൺ, നവീൻ വടക്കന്തറ, അജേഷ്, കൗൺസിലർമാരായ പ്രമീള ശശിധരൻ, മിനി കൃഷണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് ചെയ്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

palakkad news
Advertisment