Advertisment

കോണ്‍ഗ്രസിന്‍റെ സാമ്പത്തിക സ്രോതസുകളില്‍ ആദായനികുതി വകുപ്പിനെ ഇറക്കി ഇലക്ഷന്‍ ഫണ്ട് പിടിച്ചെടുക്കല്‍ തകൃതി. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെയും കര്‍ണ്ണാടക മന്ത്രിയുടെയും ഡിഎംകെയുടെയും കേന്ദ്രങ്ങളില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ ! റെയ്ഡ് ഏകപക്ഷീയമായി മുന്നേറിയപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍റെ വിലക്ക് ബിജെപിക്ക് തിരിച്ചടിയായി. ബിജെപി സ്ഥാനാര്‍ഥികള്‍ കോടികള്‍ ഒഴുക്കിയിട്ടും ആദായനികുതി വകുപ്പിന് മിണ്ടാട്ടമില്ല. ഭരണം നിലനിര്‍ത്താന്‍ എല്ലാ തന്ത്രങ്ങളും പയറ്റി മോഡിയും അമിത് ഷായും

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് സ്രോതസുകളില്‍ വ്യാപകമായി റെയ്ഡ് നടത്തി പണമൊഴുക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വരുന്നത് തടഞ്ഞ് ഈ പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ശോഭ കുറയ്ക്കാന്‍ ലക്‌ഷ്യം വച്ചാണ് പുതിയ നീക്കം .

ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ വസതികളില്‍ നടന്ന റെയ്ഡ് ഇതിന്‍റെ ഭാഗമായിരുന്നു എന്ന ആരോപണം ഉയര്‍ന്നതോടെ ഇലക്ഷന്‍ കമ്മീഷന്‍ ഇത്തരം ഏകപക്ഷീയമായ റെയ്ഡ് പ്രഹസനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി .

publive-image

കഴിഞ്ഞ ആഴ്ച ചെന്നൈയില്‍ ഡി എം കെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ഇലക്ഷന്‍ ഫണ്ടിനായി ശേഖരിച്ചു വച്ചിരുന്ന 9 കോടി രൂപ പിടിച്ചെടുത്തിരുന്നു. ആഴ്ചകള്‍ മുന്‍പ് ബാംഗ്ലൂരില്‍ മന്ത്രി ഡി കെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടി കണക്കിന് രൂപയാണ് പിടിച്ചെടുത്തത് .

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു നീക്കം. അതേസമയം ബിജെപി നേതാക്കളുടെയോ എന്‍ ഡി എ ഘടകകക്ഷികളുടെയോ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിട്ടുമില്ല .

publive-image

പ്രചാരണത്തിന് ഫണ്ടില്ലാതെ കോണ്‍ഗ്രസിനെ സമ്മര്‍ദ്ധത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മിഷിനറി ഉപയോഗിച്ചുള്ള പുതിയ നീക്കം . ഭരണമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഭരണമില്ലാത്ത സംസ്ഥാനങ്ങളിലേയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫണ്ട് വരുന്നത് തടയുകയാണ് നീക്കം.

അത്തരം നിരവധി കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുവന്നിരുന്നത് . അതേസമയം രാജ്യം മുഴുവന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിന്റെ പേരില്‍ കോടികളാണ് ഒഴുകുന്നത്. ഈ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ സംവിധാനം തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഉപയോഗപ്പെടുത്തുന്നതിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ രംഗത്ത് വന്നത്.

publive-image

തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന റെയ്ഡുകള്‍ക്ക് ഇലക്ടറല്‍ ഓഫീസര്‍മാരുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിര്‍ദ്ദേശം.

റെയ്ഡുകള്‍ നിഷ്പക്ഷവും നീതിയുക്തവും ആയിരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി അടുപ്പമുള്ളവരുടെ വസതികളില്‍ ഞായറാഴ്ച നടന്ന റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

publive-image

കമല്‍നാഥിന്റെ ഓഫീസര്‍ ഓഫ് സ്‌പെഷ്യല്‍ ഡ്യൂട്ടി (ഓ.എസ്.ഡി) പ്രവീണ്‍ കക്കാറിന്റെ വസതിയിലടക്കം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇന്‍ഡോറിലെയും ഭോപ്പാലിലെയും 50 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഫ്‌ളാറ്റുകളില്‍ അടക്കം നടന്ന റെയ്ഡിനെക്കുറിച്ച് പലരും പോലീസിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

 

ele 19
Advertisment