Advertisment

പ്രതിസന്ധിയിലും തിളക്കമാർന്ന ജയം. സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയ ആദിത്യനെ അനുമോദിച്ചു

New Update

publive-image

Advertisment

കാഞ്ഞിരപ്പുഴ: കുട്ടികളെ നേർവഴിക്ക് നയിക്കുകയും അവർക്ക് വ്യക്തമായ ദിശാബോധം നൽകുകയുമാണ് രക്ഷാകർതൃത്വം. രക്ഷിതാക്കളെ പരിഭ്രാന്തിയിലാക്കിയ, കോവിഡ് കാലത്തെ പരീക്ഷക്കാലം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നിട്ടും കുട്ടികളുടെ പഠനവും വിജയവും മൂല്യ നിർണ്ണയവും മെച്ചപ്പെട്ട അവസ്ഥയിൽ എത്തിയത് ആശ്വാസകരമാണെന്ന് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം പ്രിയ ടീച്ചർ പറഞ്ഞു.

സംസ്കൃത പണ്ഡിതനും, എടത്തനാട്ടുകരയിലെ മലയാളം അധ്യാപകനുമായ അച്യുതൻ മാസ്റ്ററുടെ മകൻ ആദിത്യന്റെ വിജയത്തെ അഭിന്ദിച്ചു സംസാരിക്കുകയായിരുന്നു അവർ. കോവിഡിന്റെ പിടിയിലായിരുന്ന ഘട്ടത്തിലാണ് എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹൈസ്‌കൂൾ വിദ്യാർത്ഥി പി.എ ആദിത്യൻ പരീക്ഷ എഴുതിയത്.

എന്നാൽ പാഠ്യേതര രംഗത്ത് മികവ് തെളിയിച്ച ആദിത്യൻ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കി.

പലകുട്ടികളും ആദിത്യനെ പോലെ കോവിഡിന്റെ പിടിയിലോ അല്ലെങ്കില്‍ സമ്പര്‍ക്കം മൂലം ക്വാറന്റൈനിലോ ആണ് പി.പി.ഇ കിറ്റ്‌ ധരിച്ച് പരീക്ഷ എഴുതിയത്.

കോവിഡ് ബാധിതരായും,സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരായും മറ്റുള്ളവരെ കാണാൻ പോലും കഴിയാതെയും സ്കൂളിന്റെ ഏതോ മൂലയില്‍ ഇരുന്ന് പരീക്ഷ എഴുതിയവര്‍, പരീക്ഷാ സെന്ററില്‍ എത്തിച്ചേരാന്‍ തിങ്ങിനിറഞ്ഞ പൊതുവാഹനങ്ങളില്‍ ഭയചകിതരായി യാത്രചെയ്തവർ, പരീക്ഷാഹാളില്‍ രോഗഭീതിയില്‍ പരസ്പരം അടുക്കാന്‍ മടിച്ച കുട്ടികളും അധ്യാപകരും, ശരിക്കും പരീക്ഷാ നടത്തിപ്പ് അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയത്.

എന്നിട്ടും കോവിഡ് മഹാമാരി കാലത്തെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ഓർത്ത്

കേരള സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും സ്‌കൂൾ അധികൃതർക്കും അഭിമാനിക്കാം. ചരിത്രത്തിൽ സ്ഥാനം പിടിച്ച ഇത്തവണത്തെ എസ്എസ്എൽഎസി പരീക്ഷയിൽ 98.2% വിജയമാണ്‌ വിദ്യാർത്ഥികൾ നേടിയെടുത്തത്.

കാഞ്ഞിരപ്പുഴ പടിഞ്ഞാറേക്കര കുടുംബം ആദിത്യന് സ്നേഹോപഹാരം നൽകി. റിട്ടയേഡ് എസ്.ഐ രാഘവൻ, മാധവൻ പടിഞ്ഞാറേക്കര, മിലിട്ടറി എൻജിനീയർ പി.ബാലഗോപാലൻ, മാധ്യമ പ്രവർത്തകൻ സമദ് തുടങ്ങിയവർ പങ്കെടുത്തു.

palakkad news
Advertisment