Advertisment

പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിന് കേളിയുടെ അനുമോദനം

author-image
admin
New Update

റിയാദ് : പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായി കേളി കലാസാംസ്കാരിക വേദി. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടിഎൽ-ഇറാം ഗ്രൂപ്പ് സിഎംഡി ആയ സിദ്ദിഖ്‌ അഹമ്മദ്‌ പാലക്കാട് ജില്ലയിലെ മങ്കര സ്വദേശിയാണ്.

Advertisment

publive-image

സൗദിയെക്കൂടാതെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സിദ്ദിഖ് അഹമ്മദ്, പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കു ന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. നിരവധി പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എന്നും കരുത്തായിരുന്നു.

ഈ പുരസ്ക്കാരം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണ് അദ്ദേഹമെന്നും തുടര്‍ന്നും പ്രവാസികളുടെ ക്ഷേമത്തിനും സമൂഹത്തിന്‍റെ നന്മക്കുമായി പ്രവര്‍ത്തിക്കാന്‍ ഈ പുരസ്ക്കാരം അദ്ദേഹത്തിനു കൂടുതല്‍ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നതായും കേളി സെക്രട്ടറിയേറ്റി ന്റെ അനുമോദനക്കുറിപ്പില്‍ പറഞ്ഞു.

Advertisment