Advertisment

ബലാത്സംഗ൦ : രാഹുലും പ്രിയങ്കയും ഒന്നിച്ച് ഇന്ത്യാഗേറ്റില്‍ അര്‍ധരാത്രി പ്രതിഷേധത്തില്‍. ആവേശമായ്‌ അണികള്‍ !!

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കത്തുവ, ഉന്നാവ് ബലാത്സംഗങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യാഗേറ്റിലേക്ക് അര്‍ധരാത്രി നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി  അടക്കമുള്ളവര്‍ എത്തി. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്.

ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, അംബിക സോണി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പ്രിയങ്കഗാന്ധിയും മാര്‍ച്ചിന് എത്തിയിട്ടുണ്ട്.

ഇന്ത്യാഗേറ്റിലേക്ക് അര്‍ധരാത്രി മെഴുകു തിരികള്‍ കത്തിച്ച് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ രാഹുല്‍ഗാന്ധിയാണ് ട്വിറ്ററിലൂടെ ആഹ്വാനംചെയ്തത്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ രാജ്യത്തെ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ചിന്തിക്കാനാകാത്ത കുറ്റകൃത്യമാണ് കത്വവ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

publive-image

പ്രതിഷേധ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഇന്ത്യാഗേറ്റിലും പരിസരത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കത്തുവ ഉന്നാവോ ബലാത്സംഗങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഡല്‍ഹി ജന്തര്‍മന്ദറിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

കത്തുവ സംഭവത്തില്‍ മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗത്തിന് ഇരയായ എട്ടുവയസുകാരിക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.

ഉന്നാവ്, കത്തുവ സംഭവങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. സംഭവങ്ങളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടു.

 

congress rahulgandhi
Advertisment