Advertisment

കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ! സിറ്റിങ് എംഎല്‍എമാരടക്കം 30 പേരെ ഇന്നു പ്രഖ്യാപിക്കും. നാളെ അന്തിമ പട്ടിക പുറത്തിറക്കും. മൂവാറ്റുപുഴയില്‍ കുഴല്‍നാടനെയും വാഴയ്ക്കനെയും വെട്ടി പുതിയ സ്ഥാനാര്‍ത്ഥി ! ഡോളി കുര്യാക്കോസ് സ്ഥാനാര്‍ത്ഥിയായേക്കും. നേമത്ത് കെ മുരളീധരന്‍, കഴക്കൂട്ടത്ത് ജെഎസ് അഖിലും പരിഗണനയില്‍. എംഎം ഹസന് സീറ്റില്ല ! ഗ്രൂപ്പ് പട്ടിക പരിഗണിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയോടും രമേശിനോടും ഹൈക്കമാന്‍ഡ്

New Update

publive-image

Advertisment

ഡല്‍ഹി: കോണ്‍ഗ്രസിന്‍റ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. 20 സിറ്റിങ് എംഎല്‍എമാരടക്കം 30 സീറ്റുകളിലേക്കാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. ഉറപ്പായ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണം വേഗത്തില്‍ തുടങ്ങനാണ് ഇന്നു തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്.

കെസി ജോസഫ് ഒഴികെയുള്ള സിറ്റിങ് എംഎല്‍എമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. രണ്ടു സിറ്റിങ് എംഎല്‍എമാര്‍ക്ക് മണ്ഡലം മാറാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

അതേസമയം പല സീറ്റിലും ഇപ്പോഴും ഗ്രൂപ്പ് വീതംവയ്പ്പ് തുടരുകയാണ്. എ, ഐ ഗ്രൂപ്പിനായി ഉമ്മന്‍ചാണ്ടിയും രമേശും വാശിയായി വാദിക്കുമ്പോള്‍ സര്‍വേ ഫലങ്ങള്‍ കാണിച്ചാണ് ഹൈക്കമാന്‍ഡിന്‍റ പ്രതിരോധം. എന്നാല്‍ സര്‍വേ അംഗീകരിക്കുന്നില്ലെന്നാണ് നേതാക്കളുടെ പക്ഷം.

ഇതുവരെ 40സീറ്റുകളിലെ പട്ടികപോലും തയ്യാറായിട്ടില്ല. അതിനിടെ മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെയും മാത്യു കുഴല്‍നാടനെയും മാറ്റി മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോളി കുര്യാക്കോസിനെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കഴക്കൂട്ടത്ത് യൂത്തുകോണ്‍ഗ്രസ് നേതാവ് ജെഎസ് അഖിലിനെയും പരിഗണിക്കുന്നുണ്ട്.

നേമത്ത് കെ മുരളീധരന്‍ മത്സരിക്കാനെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്തെ മറ്റു നിയോജകമണ്ഡലങ്ങളിലും തര്‍ക്കം തുടരുകയാണ്. എഎം ഹസന്‍, പാലോട് രവി, തമ്പാനൂര്‍ രവി, ആര്‍ ശെല്‍വരാജ് എന്നിവര്‍ക്ക് സീറ്റ് ലഭിക്കില്ല.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും തര്‍ക്കം തുടരുകയാണ്.

 

congress delhi news
Advertisment