Advertisment

പുതിയ അദ്ധ്യക്ഷനെ തേടി കോണ്‍ഗ്രസ് , തയ്യാറാണെന്ന പരോക്ഷ സൂചന നൽകി ശത്രുഘന്‍ സിന്‍ഹ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: അദ്ധ്യക്ഷയായിരുന്ന ഷീ ലാ ദീക്ഷിത്തിന്റെ മരണത്തെ തുടർന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പുതിയ അദ്ധ്യക്ഷനെ തേടുന്നത്.അദ്ധ്യക്ഷനാവാന്‍ താന്‍ തയ്യാറാണെന്ന സൂചന ശത്രുഘന്‍ സിന്‍ഹ പരോക്ഷമായി നല്‍കി കഴിഞ്ഞു. ഏത് ഉത്തരവാദിത്വവും സത്യസന്ധമായി ഏറ്റെടുക്കാന്‍ തയ്യാറാണ്. അതേ സമയം താന്‍ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

publive-image

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ശത്രൂഘന്‍ സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേരുന്നത്. അടുത്ത വര്‍ഷമാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ ഒരുക്കുക എന്ന ഉത്തരവാദിത്വമാണ് ശത്രുഘന്‍ സിന്‍ഹയെ കാത്തിരിക്കുന്നത്. ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിയോട് രാഷ്ട്രീയമായി ഏറ്റുമുട്ടാന്‍ ശേഷിയുള്ള വ്യക്തിയായാണ് ശത്രുഘന്‍ സിന്‍ഹയെ കോണ്‍ഗ്രസ് പ്രവർത്തകര്‍ കാണുന്നത്.

congress
Advertisment