Advertisment

ബ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ര്‍​ണ​ബ് ഗോ​സാ​മി ന​ട​ത്തി​യ വാ​ട്സ് ആ​പ് പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ രാ​ജ്യ​ദ്രോ​ഹം: വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ കേ​ന്ദ്ര മ​ന്ത്രി​മാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

New Update

ന്യൂ​ഡ​ല്‍​ഹി: ബ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ര്‍​ണ​ബ് ഗോ​സാ​മി ന​ട​ത്തി​യ വാ​ട്സ് ആ​പ് പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​ണെ​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ കേ​ന്ദ്ര മ​ന്ത്രി​മാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ്.

Advertisment

publive-image

ബാ​ര്‍​ക്ക് സി​ഇ​ഒ പാ​ര്‍​ത്തോ ദാ​സ് ഗു​പ്ത​യും അ​ര്‍​ണ​ബ് ഗോ​സാ​മി​യും ത​മ്മി​ല്‍ ന​ട​ത്തി​യ ബ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്ത​പ്പ​റ്റി​യു​ള്ള വാ​ട്സ് ആ​പ്പ് ചാ​റ്റ് രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യി എ.​കെ ആ​ന്‍റ​ണി ഉ​ള്‍​പ്പ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഇതിനെതിരെ രം​ഗ​ത്തെ​ത്തി​. ഗോ​സാ​മി​യും പാ​ര്‍​ത്തോ ദാ​സ് ഗു​പ്ത​യും ന​ട​ത്തി​യ വാ​ട്സ് ആ​പ് ചാ​റ്റ് രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച്‌ ഏ​റ്റ​വും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു വി​ഷ​യ​മാ​ണ്.

നാ​ല്‍​പ​ത് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രെ പ​റ്റി അ​വ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം അ​ങ്ങേ​യ​റ്റം ഗു​രു​ത​ര​മാ​ണ്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍​ക്കി​ട​യി​ലും ആ​ശ​യ​പ​ര​മാ​യി ഭി​ന്ന​ത​ക​ളു​ണ്ടാ​യി​രി​ക്കും. എ​ന്നാ​ല്‍, രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ള്‍ വെ​ടി​ഞ്ഞ് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്തു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ന്‍റ​ണി പ​റ​ഞ്ഞു.

Advertisment