Advertisment

പ്രാദേശിക വികസനത്തിനുള്ള എംപി ഫണ്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയത് വന്‍ ക്രമക്കേട്...സന്നദ്ധ സംഘടനയ്ക്ക് വഴിവിട്ട രീതിയില്‍ നല്‍കിയ 84.53 ലക്ഷം രൂപയുള്‍പ്പെടെ 5.93 കോടി രൂപയുടെ പണികള്‍ നല്‍കിയത് ടെന്‍ഡറില്ലാതെ...ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പ്രാദേശികവികസനത്തിനുള്ള എം.പി. ഫണ്ടിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വൻക്രമക്കേട് നടത്തിയതായി കോൺഗ്രസ് ആരോപിച്ചു.

Advertisment

ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമായ സ്മൃതി, ആനന്ദ് ജില്ലയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളിൽ അഴിമതി നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ടുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു.

publive-image

ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ സ്മൃതി കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കോൺഗ്രസ് വക്താക്കളായ ശക്തി സിങ് ഗോയലും രൺദീപ് സിങ് സുർജേവാലയും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സന്നദ്ധസംഘടനയ്ക്ക് (എൻ.ജി.ഒ.) വഴിവിട്ട രീതിയിൽ നൽകിയ 84.53 ലക്ഷം രൂപയുൾപ്പെടെ 5.93 കോടി രൂപയുടെ പണികൾ ടെൻഡറില്ലാതെയാണ് നൽകിയതെന്ന് സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.

എം.പി.മാരുടെ പ്രാദേശികവികസന പദ്ധതികൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഗ്രാമീണവികസന സഹകരണസംഘമാണ് നടത്തിയിരുന്നത്. 2015 ഓഗസ്റ്റ് 19-ന് ഇത്‌ നിർത്തി. പദ്ധതികളുടെ നടത്തിപ്പ് മന്ത്രിയുടെ പി.എ.യുടെ നിർദേശപ്രകാരം ഖേഡയിലെ ശാരദ മസ്ദൂർ കംധാർ സഹകരണ സൊസൈറ്റിക്ക്‌ നൽകി. ബി.ജെ.പി. അംഗങ്ങൾ മാത്രമുള്ള സ്ഥാപനമാണിത്.

എം.പി. നിർദേശിക്കുന്ന പണികൾ നടപ്പാക്കാനുള്ള ഏജൻസിയെ തിരഞ്ഞെടുക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്ക്‌ വിധേയമായിട്ടാവണം ഇത്. സർക്കാർ-പഞ്ചായത്ത് സംവിധാനങ്ങളെയാണ് നിർമാണത്തിന് ആശ്രയിക്കേണ്ടത്. പണി നടത്താനുള്ള അധികാരിയെ തിരഞ്ഞെടുക്കാൻ എം.പി.ക്കാവില്ല. അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം. നിയമം ഇങ്ങനെയായിരിക്കേയാണ് സ്മൃതി സ്വന്തം താത്പര്യപ്രകാരം സഹകരണസ്ഥാപനത്തിന് പ്രവൃത്തി നൽകിയത്.

Advertisment