Advertisment

സിപിഎമ്മില്‍ തര്‍ക്കം തീരുന്നില്ല : കോണ്‍ഗ്രസ് സഹകരണമില്ലെന്ന വൃന്ദാ കാരാന്റെ പ്രസ്താവന തള്ളി ബംഗാൾ ഘടകം. പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചത് രാഷ്ട്രീയ ലൈന്‍. തെരഞ്ഞെടുപ്പിലെ കാര്യം അപ്പോഴെന്ന് പിബി അംഗം

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഹൈദരാബാദ്∙ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സിപിഎം സഹകരണം തുടരില്ലെന്നു വൃന്ദാ കാരാന്റെ പ്രസ്താവന തള്ളി സിപിഎം ബംഗാൾ ഘടകം. കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്നു പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു.

publive-image

പാർട്ടി കോൺഗ്രസിൽ തീരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമാണ്. തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട നിലപാട് അപ്പോൾ സ്വീകരിക്കുമെന്നും മുഹമ്മദ് സലീം വ്യക്തമാക്കി.

publive-image

തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ പാടില്ലെന്ന രാഷ്ട്രീയ നിലപാടു തിരുത്തിച്ചു യച്ചൂരിയും കൂട്ടരും വെള്ളിയാഴ്ച പാർ‍ട്ടി കോൺഗ്രസിൽ മേൽക്കൈ നേടിയതിനു പിന്നാലെയായിരുന്നു ഇത്.

publive-image

കോൺഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പു സഖ്യമോ വേണ്ടെന്ന ഭാഗത്തിനു പകരം കോൺഗ്രസ് പാർട്ടിയുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നായിരുന്നു തിരുത്ത്.

publive-image

ഇതോടെ യച്ചൂരിയുടെ നിലപാടിനെ ശക്തമായി എതിർത്ത കേരള, ത്രിപുര ഘടകങ്ങളിലെ ഒൗദ്യോഗിക പക്ഷവും ഹൈദരാബാദിൽ ഒറ്റപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ വൃന്ദാ കരാട്ടും മുഹമ്മദ്‌ സലിമും വീണ്ടും രംഗത്ത് വന്നിരിക്കുന്നത് .

cpm cpm - congress
Advertisment