കോൺഗ്രസും ലീഗും കലാപത്തിന് ശ്രമിക്കുന്നു, നാളെ പ്രതിഷേധ ദിനം ; പി എസ് ശ്രീധരൻ പിള്ള

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 19, 2019

 

 

തിരുവനന്തപുരം: വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കോണ്‍ഗ്രസ്-ലീഗ് അക്രമത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള.

സംഭവത്തില്‍ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍ ബിജെപി അദ്ധ്യക്ഷന്‍ ആഹ്വാനം ചെയ്തു.

മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് എസ്എന്‍ഡിപിയുടെ സമുന്നത നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ആക്രമിച്ച് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും കലാപത്തിനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ മതിയായ സുരക്ഷയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

×