Advertisment

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷിനെ ജയിപ്പിക്കാൻ പൂജപ്പുര വാർഡിൽ വോട്ട് മറിച്ചത് ഇടതുപക്ഷമെന്ന ആരോപണവുമായി കോണ്‍ഗ്രസ് !

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷിനെ ജയിപ്പിക്കാൻ പൂജപ്പുര വാർഡിൽ വോട്ട് മറിച്ചത് ഇടതുപക്ഷമെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

കാലടി വാർഡിൽ ബിജെപിക്ക് ലഭിച്ചത് 1623 വോട്ടുകളാണ്. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിക്ക് ലഭിച്ചതാകട്ടെ 186 വോട്ടുകളും ! ഇതാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

ശാസ്തമംഗലം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി സുരേഷ് കുമാറിനെ തോൽപ്പിക്കാൻ ബിജെപിക്ക് വോട്ട് മറിച്ചുകൊടുത്ത് മൂന്നാം സ്ഥാനത്തേക്ക് സ്വയം പോയതാണ് സിപിഎം.

കുര്യത്തി വാർഡ് ബിജെപിക്ക് 2001 വോട്ടുകൾ, കോൺഗ്രസിന് 1200 ലധികം വോട്ടുകൾ. ഇടതുപക്ഷത്തിന് 1074 വോട്ടുകൾ മാത്രം.

മാത്രമല്ല, തിരുവനന്തപുരത്തും പാലക്കാടും മാത്രമല്ല മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ കയ്യയച്ചു സഹായിക്കുകയാണ് സിപിഎം.

കോൺഗ്രസിനെ തോൽപ്പിക്കാൻ ബിജെപിക്ക് വോട്ട് മറിക്കുന്നവർ ഇത് തീക്കളിയാണ് എന്ന് മറന്നുപ്പോകരുതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു .

trivandrum news
Advertisment