Advertisment

നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ അണികള്‍ ഇത്ര പ്രതീക്ഷിച്ചില്ല ! ഡിസിസി നല്‍കിയ പട്ടികയില്‍ നേമത്ത് എന്‍ ശക്തന് മുന്‍ഗണന. പേരില്‍ മാത്രം ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് നേമത്തെ നേതാക്കളും ! വാമനപുരത്ത് അതിശക്തനായ എംഎം ഹസന്‍ ! വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണി, കഴക്കൂട്ടത്ത് ഡോ. എസ് എസ് ലാല്‍. വര്‍ക്കലയില്‍ കഹാറും ശരത്ചന്ദ്ര പ്രസാദും. വടക്കുമുതല്‍ തെക്കുവരെ എല്ലാ സംവരണ മണ്ഡലത്തിലും മത്സരിച്ച റെക്കോര്‍ഡ് നേടാന്‍ ചിറയിന്‍കീഴില്‍ പന്തളം സുധാകരന്‍ ! പാറശാലയില്‍ നെയ്യാറ്റിന്‍കര സനലും കാട്ടാക്കടയില്‍ അന്‍സജിത റസലും! കൂട്ടത്തില്‍ തിരികിടകളെ മാത്രം തെരഞ്ഞു പിടിച്ച് പട്ടിക തയ്യാറാക്കി തിരുവനന്തപുരം ഡിസിസി !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ജില്ലയിലെ കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടിക കണ്ട് ഞെട്ടി പ്രവര്‍ത്തകര്‍. ജില്ലയിലെ മൂന്നു സിറ്റിങ് സീറ്റില്‍ ഒഴികെയുള്ള 11 മണ്ഡലങ്ങളിലാണ് ഏറ്റവും തിരികിടയായ സ്ഥാനാര്‍ത്ഥികളെ ഡിസിസി നിര്‍ദേശിച്ചിട്ടുള്ളത്. മൂന്നും നാലും പേരുമടങ്ങുന്ന പട്ടികയിലെ പലരും പഴയ മുഖങ്ങള്‍ തന്നെയാണ്.

നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ ഇത്ര ശക്തനാകുമെന്ന് ആരും കരുതിക്കാണില്ല. മുന്‍ സ്പീക്കര്‍ എന്‍ ശക്തനാണ് ഡിസിസി പട്ടികയിലെ മുമ്പന്‍. നേരത്തെ നേമത്തെ പ്രതിനിധീകരിച്ച് നിയമസഭയെത്തിയ ശക്തന്‍ പിന്നീട് മണ്ഡല പുനര്‍നിര്‍ണയത്തോടെ കാട്ടാക്കടയിലേക്ക് മാറുകയായിരുന്നു.

ശക്തന് പുറമെ മണക്കാട് സുരേഷ്, ജിവി ഹരി, ആര്‍വി രാജേഷ് എന്നിവരാണ് പട്ടികയില്‍. വട്ടിയൂര്‍ക്കാവില്‍ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയാണ് പട്ടികയില്‍ ആദ്യം. രാഷ്ട്രീയ പോരാട്ടം നടത്തേണ്ട വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണി എത്രകണ്ട് തിളങ്ങുമെന്ന് കണ്ടറിയണം. ചെമ്പഴന്തി അനില്‍, ആര്‍വി രാജേഷ്, ജ്യോതി വിജയകുമാര്‍ എന്നിവരാണ് വട്ടിയൂര്‍ക്കാവിലെ പട്ടികയില്‍ പിന്നീടുള്ളത്. വമാനപുരത്താണ് എംഎം ഹസന്‍ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചത്.

publive-image

രമണി പി നായര്‍, ആനാട് ജയന്‍, വെമ്പായം അനില്‍ കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഉണ്ട്. വാമനപുരത്ത് എംഎം ഹസനൊക്കെ വന്നാല്‍ വോട്ടുപോലും എണ്ണേണ്ടി വരില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും പറയുന്നത്. കഴക്കൂട്ടത് ഡോ. എസ്എസ് ലാലിനാണ് മുന്‍ഗണന.

മുന്‍ എംഎല്‍എ എംഎ വാഹിദ്, അഡ്വ. എം മുനീര്‍, ബിആര്‍എം ഷെഫീര്‍, കെഎസ് യു നേതാവ് ജെ എസ് അഖില്‍ എന്നിവരുടെ പേരുമുണ്ട്. വര്‍ക്കലയില്‍ മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനാണ് ലിസ്റ്റില്‍ മുന്‍ഗണന.

ശരത്ചന്ദ്ര പ്രസാദ്, എംഎ ലത്തീഫ്, ഇ റിഹാസ് എന്നിവരും ഡിസിസി നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറ്റിങ്ങല്‍ സംവരണ മണ്ഡലത്തില്‍ കെ എസ് ഗോപകുമാറാണ് ഒന്നാമന്‍. കെ വിദ്യാധരന്‍ രണ്ടാമനായും പട്ടികയിലുണ്ട്.

publive-image

ചിറയിന്‍കീഴ് സംവരണ മണ്ഡലത്തില്‍ പന്തളം സുധാകരന്റെ പേര് ഒന്നാമതായി ഉള്‍പ്പെടുത്തിയാണ് ഡിസിസി ഞെട്ടിച്ചത്. ഇവിടെ സീറ്റ് കിട്ടിയില്‍ പന്തളത്തിന് വടക്കുമുതല്‍ തെക്ക് വരെ മത്സരിച്ച നേതാവെന്ന പദവി കിട്ടുമെന്ന് ഉറപ്പാണ്. പന്തളത്തിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് എം ബാലു, ആര്‍ അനൂപ് എന്നിവരും പട്ടികയില്‍ ഉണ്ട്.

നെടുമങ്ങാട് മണ്ഡലത്തില്‍ പാലോട് രവി തന്നെയാണ് ഒന്നാമന്‍. ആനക്കുഴി നവാസ്, എസ് ജലീല്‍ മുഹമ്മദ്, പിഎസ് പ്രശാന്ത് എന്നിവരും പട്ടികയില്‍ ഉണ്ട്. നിരവധി തവണ മത്സരിച്ച് തോല്‍ക്കുകയും ഇടയ്്ക്കു വിജയിക്കുകയും ചെയ്ത പാലോട് രവിയെ വേണ്ടെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും പട്ടികയില്‍ പാലോട് ഒന്നാമനായി.

publive-image

പാറശാലയില്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലാണ് ആദ്യം ഇടം പിടിച്ചത്. അന്‍സജിത റസല്‍, സിആര്‍ പ്രാണകുമാര്‍, മുന്‍ എംഎല്‍എ എടി ജോര്‍ജ് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. കാട്ടാക്കടയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അന്‍സജിത റസലിനാണ് ഒന്നാം സ്ഥാനം.

മലയിന്‍കീഴ് വേണുഗോപാല്‍, എം മണികണ്ഠന്‍ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഒന്നാമത്തെ പരിഗണന മുന്‍ എംഎല്‍എ ആര്‍ സെല്‍വരാജിനാണ്. കെ വിനോദ് സെന്‍, രാജേഷ് ചന്ദ്രദാസ് എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

trivandrum news
Advertisment