Advertisment

മലമ്പുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി

New Update

publive-image

മലമ്പുഴ: കെപിസിസി ആഹ്വാനപ്രകാരം സ്പീക്ക്‌ അപ്പ്‌ കേരള ഭാഗമായി സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവെക്കുക, കേസ് സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലമ്പുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങളോടെ സത്യാഗ്രഹ സമരം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ഭാരവാഹികളായ കെ എം രവീന്ദ്രൻ, റെജി നെൽസൺ, പി കെ കൃഷ്ണദാസ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, ഇ വി കോമളം, എ ഉണ്ണികൃഷ്ണൻ, എ ഷിജു, പി നാച്ചിമുത്തു, അനിൽകുമാർ, സൈലാവുദീൻ എന്നിവർ സംസാരിച്ചു

kpcc
Advertisment