Advertisment

75-ാം സ്വാതന്ത്ര്യം: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്യാനും നേതൃത്വം നല്‍കാനും മന്‍മോഹന്‍ സിങിനെ അധ്യക്ഷനാക്കി സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്; എ.കെ. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ 11 പേര്‍ സമിതിയില്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യവാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്യാനും, നേതൃത്വം നല്‍കാനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സമിതി രൂപീകരിച്ചു.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങാണ് സമിതിയുടെ അധ്യക്ഷന്‍. മുകുല്‍ വാസ്‌നിക്കാണ് കണ്‍വീനര്‍. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമിതിയില്‍ ഇടം നേടിയത് ശ്രദ്ധേയമായി.

എ.കെ. ആന്റണി, മീര കുമാര്‍, അംബികാ സോണി, ഗുലാം നബി ആസാദ്, ഭൂപേന്ദ്രര്‍ സിങ് ഹൂഡ, പ്രമോദ് തിവാരി, കെ.ആര്‍. രമേശ് കുമാര്‍, പ്രദ്യുത് ബോര്‍ദോലോയ് എന്നിവരാണ് മറ്റു സമിതിയംഗങ്ങള്‍.

manmohan singh mullappally ramachandran
Advertisment