Advertisment

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക; അധികാരത്തിലെത്തിയാൽ ആദ്യ ദിവസം തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

അമരാവതി: അധികാരത്തിലെത്തിയാൽ ആദ്യ ദിവസം തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകുമെന്ന് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ആന്ധ്രാ പുനഃരാവിഷ്കരണ ആക്റ്റിൽ പറയുന്ന എല്ലാ വ്യവസ്ഥകളും പാലിക്കുമെന്നും ആന്ധ്രയ്ക്ക് വേണ്ടി പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നു.

രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുത്തള്ളും. എല്ലാവർക്കും അടിസ്ഥാന വേതനം ഉറപ്പുവരുത്തും. സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വയം പര്യാപ്തതക്കും പദ്ധതികൾ നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്.

സംസ്ഥാനത്തെ പിന്നാക്ക ജില്ലകളുടെ വികസനത്തിനു കൂടുതൽ പ്രാധാന്യം നൽകും. തീരദേശ ആന്ധ്രയുടെ വികസനത്തിന് പ്രത്യേകം പാക്കേജുകൾ അവതരിപ്പിക്കും. സർക്കാർ വകുപ്പുകളിൽ ഒഴിവുള്ള ‌എല്ലാ തസ്തികകളിലും നൂറു ദിവസത്തിനുള്ളിൽ നിയമനം നടത്തുമെന്നും കോൺഗ്രസിന്‍റെ പ്രകടന പത്രിക പറയുന്നു.

Advertisment