Advertisment

കേരളത്തിലേതടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കാൻ കോൺഗ്രസിന് അഞ്ചംഗസമിതി; അശോക് ചവാൻ അധ്യക്ഷൻ; രണ്ടാഴ്ചയ്ക്കുള്ളിൽ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശം

New Update

publive-image

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളെക്കുറിച്ചു പഠിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രൂപം നൽകിയ സമിതിക്ക് മഹാരാഷ്ട്ര മന്ത്രി അശോക് ചവാൻ നേതൃത്വം നൽകും. സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസന്റ് എച്ച്.പാല, ജ്യോതിമണി എന്നിവരാണ് അംഗങ്ങൾ.

രണ്ടാഴ്ചയ്ക്കുള്ളിൽ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി നിർദേശിച്ചതായി എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Advertisment