Advertisment

”കോണ്‍ഗ്രസില്‍ ഒരു മഹാഗുരുവുണ്ട്. അദ്ദേഹത്തിന്റെ പേര് സാം എന്നാണ്. പക്ഷെ അദ്ദേഹം രാജ്യത്തിന് തന്നെ നാണക്കേടായി മാറി ; പ്രതിപക്ഷം ഭരിക്കുന്ന സമയത്ത് അവര്‍ തീവ്രവാദികള്‍ക്ക് ബിരിയാണി കൊടുത്തു, ഞങ്ങള്‍ ബുള്ളറ്റും ബോംബും: യോഗി ആദിത്യനാഥ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്‌നൗ: സാം പിട്രോഡക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉത്തര്‍പ്രദേശില്‍ തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു യോഗി. ബലാക്കോട്ട് ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ തെളിവ് ചോദിച്ചതിനാണ് സാം പിട്രോഡക്കെതിരെ യോഗി തിരിയാന്‍ കാരണമായത്.

Advertisment

publive-image

”കോണ്‍ഗ്രസില്‍ ഒരു മഹാഗുരുവുണ്ട്. അദ്ദേഹത്തിന്റെ പേര് സാം എന്നാണ്. പക്ഷെ അദ്ദേഹം രാജ്യത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. സൈന്യത്തിന്റെ ധീരതയുടെ തെളിവ് ചോദിച്ചിരിക്കുകയാണ് അദ്ദേഹം” ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി രംഗത്തെത്തി. നേരത്തെ, കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഹുലിനെ ബുദ്ധിശൂന്യനെന്ന് വിളിച്ചിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ആദിത്യനാഥ് രാഹുലിനെ പരിഹസിച്ചത്. ജെയ്റ്റ്‌ലി പറഞ്ഞ ബുദ്ധിശൂന്യന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ആദിത്യനാഥിന്റെ വാക്കുകള്‍.

യുപിഎ ഭരണകാലത്ത് തീവ്രവാദികളോട് സ്വീകരിച്ച സമീപനത്തേയും ആദിത്യനാഥ് വിമര്‍ശിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സമയത്ത് അവര്‍ തീവ്രവാദികള്‍ക്ക് ബിരിയാണി കൊടുത്തപ്പോള്‍ മോദി സര്‍ക്കാര്‍ ബുള്ളറ്റുകളും ബോംബുകളുമാണ് നല്‍കിയതെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.

Advertisment