Advertisment

അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം; രാഷ്ട്രപതിയോട് സോണിയ ഗാന്ധി

New Update

ഡൽഹി: ഡൽഹി കലാപത്തിന്‍റെ പശ്ചാത്തലത്തിൽ അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിട്ട് കണ്ടാണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും മറ്റ് പാർട്ടി നേതാക്കൾക്കുമൊപ്പമാണ് സോണിയ ഗാന്ധി രാഷ്ട്രപതിയെ കാണാനെത്തിയത്.

Advertisment

publive-image

ആളുകളുടെ ജീവനും സ്വത്തും സമ്പത്തും സംരക്ഷിക്കുമെന്ന ഉറപ്പിനു വേണ്ടിയാണ് രാഷ്ട്രപതിയെ കാണാനെത്തിയതെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ആഭ്യന്തരമന്ത്രി അമിത് ഷായെ തൽസ്ഥാനത്ത് നിന്ന് എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും സോണിയ ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടതിന്‍റെ പ്രതിഫലനമാണ് ഡൽഹി കലാപമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു. കഴിഞ്ഞ നാലു ദിവസങ്ങളിലായി ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ രാജ്യത്തിന് നാണക്കേടാണ്. 34 ഓളം പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

amith sha caa protest delhi riots soniya gandhi
Advertisment