Advertisment

മലബാറില്‍ കോണ്‍ഗ്രസിന് തിരിച്ചടികള്‍ക്കിടെയിലും ആധിപത്യം നിലനിര്‍ത്തി ഇരിക്കൂര്‍ ! ഇരിക്കൂറിലെ വിജയം സ്വന്തം എംഎല്‍എ നാട്ടില്‍ വരാത്തതുകൊണ്ടെന്ന പരിഹാസവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. കെസി ജോസഫിന് പകരം ഇരിക്കൂറില്‍ ഇക്കുറി സജീവ് ജോസഫ് ! തദ്ദേശ തെരഞ്ഞെടുപ്പില്‍ കെസി ജോസഫ് പ്രവര്‍ത്തിച്ച ജില്ലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ചങ്ങനാശേരിയോ ഏറ്റുമാനൂരോ കണ്ട് കെസി പനിക്കേണ്ടെന്ന് പ്രവര്‍ത്തകര്‍ ! സ്വന്തം സീറ്റുറപ്പിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കെസി ഉൾപ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തുവെന്നും ആക്ഷേപം

New Update

കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മലയോരമേഖലയില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള തിരിച്ചടിയാണ് ഇക്കുറി കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിന്റെ ശക്തമായ പല കോട്ടകളും ഇക്കുറി തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ശക്തമായ ഇടതു തരംഗത്തിലും ഇരിക്കൂര്‍ നിയമസഭാ മണ്ഡലം അതിന്റെ പാരമ്പര്യം തുടര്‍ന്നു.

Advertisment

publive-image

കെസി ജോസഫ്

ഇരിക്കൂര്‍ എക്കാലത്തും കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും കെസി ജോസഫിനെ പരാജയപ്പെടുത്താന്‍ ഇടതിന് കഴിഞ്ഞില്ല. പക്ഷേ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പായിരുന്നു കെസി ജോസഫിന് നേരിടേണ്ടി വന്നത്.

ഇരിക്കൂറില്‍ ഇനിയൊരു അവസരമില്ല എന്നറിഞ്ഞു തന്നെ മത്സരിച്ച കെസി ജോസഫ് ജയിച്ചിട്ടും അവിടെ സജീവമായില്ല. പക്ഷേ അദ്ദേഹം അവിടെ സജീവമാകാത്തതിന്റെ ഗുണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഇരിക്കൂരിലെങ്കിലും കിട്ടിയെന്നാണ് നേതാക്കളുടെ പക്ഷം.

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തെല്ലാം അദ്ദേഹം കോട്ടയം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ മുന്നില്‍ നിന്നത് കെസി ജോസഫായിരുന്നു. ഫലമോ, സ്ഥിരമായി വിജയിച്ചിരുന്ന സീറ്റുകളില്‍ പോലും പരാജയം.

publive-image

കെസി ജോസഫടക്കമുള്ളവര്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലാണ് കെസി ജോസഫിന്റെ കണ്ണ്.

നിലവില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന ഈ സീറ്റുകളില്‍ ജോസഫിന്റെ സഹായമുണ്ടെങ്കില്‍ മാത്രമെ സീറ്റു കിട്ടൂ. അതുകൊണ്ടുതന്നെ ആളില്ലാത്ത സ്ഥലത്തുപോലും പിജെ ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മത്സരിക്കാന്‍ വച്ചു നീട്ടുകയായിരുന്നു കെസിയടക്കമുള്ള ചില നേതാക്കള്‍ ചെയ്തത് . അതുകൊണ്ടു തന്നെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി യുഡിഎഫിന് കോട്ടയത്ത് നേരിടേണ്ടി വന്നത്.

publive-image

സജീവ് ജോസഫ്

കെസി ജോസഫ് കോട്ടയത്ത് മാത്രം നിന്നത് ഗുണം ചെയ്തത് ഇരിക്കൂറിനാണെന്നു അവിടുത്തെ നേതാക്കള്‍ പരസ്യമായി പോലും സമ്മതിക്കുന്നുണ്ട്. സജീവ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ഇക്കുറി ഇരിക്കൂറില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അതുകൊണ്ടുതന്നെ ഇക്കുറി നിയമസഭയിലേക്ക് ഇരിക്കൂറില്‍ നിന്നും സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. അദ്ദേഹം പ്രാഥമികമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ഇടതുമുന്നണിയില്‍ സിപിഐ മത്സരിക്കുന്ന സീറ്റ് ഇക്കുറി വേണമെന്ന് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ സീറ്റിനായി ശ്രമം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

Advertisment