Advertisment

കോടതി വിധി നടപ്പാക്കണമെന്ന പിണറായിയുടെ ദുർവാശി കേരളത്തെ കലാപ ഭൂമിയാക്കാന്‍ ; സര്‍വകക്ഷി യോഗത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം ബോധ്യമായി- ചെന്നിത്തല ; പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് മേഖലാ ജാഥാ സമാപനം

New Update

Image result for congress jatha end chennithala speech

Advertisment

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ സംസ്ഥാനം ഏറെ ആശങ്കയലായിരിക്കുന്ന വേളയില്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് തങ്ങളില്ലെന്നും വിശ്വാസ സംരക്ഷണമാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. മേഖലാ ജാഥകള്‍ ഇന്നലെ സമാപിച്ചതോടെയാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് തങ്ങളുടെ നയം വ്യക്തമാക്കിയത്. സംസ്ഥാനത്തെ അഞ്ച് മേഖലകളില്‍ നിന്നുമായിരുന്നു ജാഥ ആരംഭിച്ചത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ അടങ്ങുന്ന ജനസാഗരമായിരുന്നു.

ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി, തെറ്റുതിരുത്തല്‍ ഹര്‍ജി ഉള്‍പ്പെടെ നിയമപരമായ വഴികള്‍ മുന്നില്‍ നില്‍ക്കുമ്ബോള്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന വാശിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നീങ്ങിയത് ശബരിമലയെ കലാപഭൂമിയാക്കാന്‍ വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു. പത്തനംതിട്ടയില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്നലത്തെ സര്‍വകക്ഷി യോഗത്തില്‍ എല്ലാവരും നേരില്‍ക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ശ്രീധരന്‍ പിള്ളയെയും തിരിച്ചും പുകഴ്‌ത്തുന്ന തിരക്കിലായിരുന്നു. ബിജെപിക്ക് സുവര്‍ണാവസരം ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുവതീപ്രവേശ വിഷയത്തിലെ സംഘര്‍ഷാന്തരീക്ഷം പരിഹരിക്കാനുള്ള അവസാന അവസരവും മുഖ്യമന്ത്രി ഇന്നലെ നഷ്ടപ്പെടുത്തി. ഇനി വിധിയുടെ പേരില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും മുഖ്യമന്ത്രി മാത്രമായിരിക്കും ഉത്തരവാദി. ബിജെപിയുടെ രാഷ്ട്രീയ കെണിയില്‍ മതേതര കേരളം വീഴില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Advertisment