സ്റ്റേഷനില്‍ കയറി കസ്റ്റഡിയിലെടുത്ത യുവാവിന്റെ മുഖത്തടിച്ച് കോണ്‍ഗ്രസ് നേതാവ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 19, 2019

അഗര്‍ത്തല: ത്രിപുരയില്‍ പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് യുവാവിന്റെ മുഖത്തടിച്ച സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പെരുമാറ്റം വിവാദമാകുന്നു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രദ്യോത് കിഷോര്‍ ദേബാണ് ത്രിപുരയിലെ ക്വവായ് പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് കസ്റ്റഡിയിലുളള യുവാവിന്റെ മുഖത്തടിച്ചത്. ഇതിന് പിന്നാലെ ഇയാളുടെ നേരെ ആക്രോശിക്കുന്ന ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ത്രിപുര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ ദേബ് ബര്‍മന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംസ്ഥാന അധ്യക്ഷന്റെ രോഷപ്രകടനം.

ഇതുമായി ബന്ധപ്പെട്ടാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രഗ്യാ ദേബ് ബര്‍മന്റെ സഹോദരന്‍ കൂടിയായ പ്രദ്യോത് കിഷോര്‍ ദേബ് ഇയാളുടെ മുഖത്തടിക്കുകയായിരുന്നു. കൂടാതെ ഇയാള്‍ക്ക് നേരെ സംസ്ഥാന അധ്യക്ഷന്‍ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

×