Advertisment

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ പ്രശംസിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കള്‍; ബീഹാര്‍ തിരഞ്ഞെടുപ്പും പാകിസ്ഥാനുമായി എന്ത് ബന്ധമാണുള്ളതെന്ന് ജെ.പി നഡ്ഡ

New Update

publive-image

Advertisment

പാട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാകിസ്ഥാനെ പ്രശംസിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പിന്നിലാക്കുമെന്ന ഐഎംഎഫ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു നഡ്ഡ.

'ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവര്‍ പാകിസ്ഥാനെ കുറിച്ച് സംസാരിക്കുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പും പാകിസ്ഥാനുമായി എന്ത് ബന്ധമാണുള്ളത് ? എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനെ പ്രശംസിക്കുന്നു'-നഡ്ഡ വിമര്‍ശിച്ചു.

ഇന്ത്യ കൊവിഡ് നേരിട്ട രീതിയെ ആഗോള സമൂഹം പ്രശംസിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് ലോകത്തിലെ തന്നെ താഴ്ന്ന നിലയിലാണ്. എന്നാല്‍ കോണ്‍ഗ്രസ് പാകിസ്ഥാന്‍ കൊവിഡ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും നഡ്ഡ ആരോപിച്ചു.

Advertisment