Advertisment

രാഷ്ട്രീയകാര്യ സമിതിയോഗത്തിന് മുമ്പ് മുതിര്‍ന്ന നേതാക്കളെ കണ്ടത് നിലപാട് അറിയിക്കാന്‍ ! ഇനി ഗ്രൂപ്പുകളി അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നേതാക്കള്‍ക്ക് നേരിട്ടു നല്‍കി കെ സുധാകരന്‍ ! മുന്‍കൂട്ടി കാര്യങ്ങള്‍ അറിയിച്ചത് രാഷ്ട്രീയകാര്യ സമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉടക്കുകള്‍ ഉണ്ടാക്കാതിരിക്കാന്‍. കെപിസിസി അധ്യക്ഷന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍. ഗ്രൂപ്പുമാനേജര്‍മാരുടെ തന്ത്രങ്ങളും ഇനി വിജയിക്കില്ല. യോഗം വിളിക്കാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തിയതോടെ മുരളീധരനും അയഞ്ഞു. കെ സുധാകരനെ കെ മുരളീധരന്‍ ഇന്നു നേരിട്ടു കാണും

New Update

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിനു മുമ്പ് സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാക്കളെ പ്രത്യേകം കണ്ട് കെ സുധാകരന്‍. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കളെയാണ് കെ സുധാകരന്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് കണ്ടത്. ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കുമെന്നും ഇക്കാര്യത്തില്‍ എല്ലാ പിന്തുണയുമുണ്ടാകണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെയാണ് സുധാകരന്‍ ഇവരെ കണ്ടത്.

Advertisment

publive-image

പുനസംഘടനയുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുക എന്ന ദൗത്യമായിരുന്നു ഈ യോഗത്തിന്റെ ഉദ്ദേശം. ഒപ്പം പാര്‍ട്ടിയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും സുധാകരന്‍ തീരുമാനിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ എന്നതിലുപരി പ്രബലമായ രണ്ടു ഗ്രൂപ്പുകളുടെ നേതാക്കളായിരുന്നു ഇരുവരും. അടുത്തയാളാകട്ടെ തൊട്ടു മുമ്പ് കെപിസിസി അധ്യക്ഷനായിരുന്ന വ്യക്തിയും. എന്തായാലും ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പുകളിയില്ല എന്ന സന്ദേശനം നേരിട്ട് നേതാക്കള്‍ക്ക് നല്‍കുകയായിരുന്നു സുധാകരന്‍ ചെയ്തത്.

പുതിയ അധ്യക്ഷന്റെ എല്ലാ നടപടികള്‍ക്കും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതോടെ നല്‍കേണ്ടി വന്നു. ജംബോ കമ്മറ്റികള്‍ ഒഴിവാക്കാനും ഘടനാപരമായ മാറ്റം വരുത്താനും ഈ നേതാക്കളും ഇതോടെ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതുതന്നെയാണ് പുതിയ അധ്യക്ഷന്റെ നയമെന്നുള്ള ആദ്യ സൂചന ഗ്രൂപ്പ് മാനേജര്‍മാര്‍ക്കും ഈ യോഗത്തിലൂടെ സുധാകരന്‍ നല്‍കി.

എന്തായാലും ഈ യോഗത്തില്‍ വിളിച്ചില്ലെന്ന കാരണത്താല്‍ പിന്നീട് നടന്ന രഷ്ട്രീയകാര്യ സമിതിയോഗത്തില്‍ കെ മുരളീധരന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം കെ മുരളീധരനെ വിളിച്ച് കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ സുധാകരന്‍ തയ്യാറായി. ഇതോടെ മുരളീധരനും അയഞ്ഞു.

ഇന്നു രാവിലെ കെപിസിസി ഓഫീസിലെത്തി മുരളീധരന്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതിയോഗത്തിനുമുമ്പേ നേതാക്കളെ കാണേണ്ടി വന്ന സാഹചര്യം സുധാകരന്‍ മുരളീധരനെ മനസിലാക്കിയതോടെ അദ്ദേഹവും അയയുകയായിരുന്നു.

congress leaders meeting k sudhakaran
Advertisment