Advertisment

ബിജു ജനതാദളിന് രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് വിട്ടു കൊടുത്തേക്കും; നവീന്‍ പട്‌നായിക്കും പ്രതിപക്ഷ നിരയിലേക്ക്‌

New Update

പ്ര​​​തി​​​പ​​​ക്ഷ ഐ​​​ക്യ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു പ​​​ക​​​രാ​​​ൻ ഒഴിവു വരുന്ന രാജ്യസഭ ഉപാധ്യക്ഷ പദവി കോണ്‍ഗ്രസ് ബിജു ജനതാദളിന് വിട്ടുകൊടുത്തേക്കുമെന്ന് സൂചന. ബി​​​ജു ജ​​​ന​​​താ​​​ദ​​​ളി​​​നോ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​നോ ഈ ​​​സ്ഥാ​​​നം ന​​​ൽ​​​കി പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​രു​​​മി​​​പ്പി​​​ച്ചു നി​​​ർ​​​ത്താ​​​നായിരുന്നു കോ​​​ണ്‍ഗ്ര​​​സ് ശ്ര​​​മം. ബിജു ജനതാദളിനായിരിക്കും കൂടുതല്‍ സാധ്യതയെന്നും, ഈ വിഷയത്തില്‍ കോണ്‍ഗ്രസ്, ബിജെഡി നേതാവ് നവീന്‍ പട്‌നായിക്കുമായി സംസാരിക്കുകയും തത്വത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഡല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Advertisment

publive-image

ബി​​​ജെ​​​പി​​​യോ​​​ട് അ​​​ടു​​​ത്തു നി​​​ൽ​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ബി​​​ജു ജ​​​ന​​​താ​​​ദ​​​ൾ ഇ​​​പ്പോ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രു​​​ന്ന​​​ത്. സഭയില്‍ ബിജെപിക്കെതിരായ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധങ്ങളില്‍ പലപ്പോഴും ബിജു ജനതാദള്‍ വിട്ടു നില്‍ക്കാറാണ് പതിവ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലേറിയ സാഹചര്യത്തില്‍, കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നവീന്‍ പട്‌നായിക്കിനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. എന്നാല്‍ ഒ​ഡീ​ഷ​യി​ല്‍​ നി​ന്ന്​ കൂ​ടു​ത​ല്‍ സീ​റ്റുകള്‍ പി​ടി​ക്കാ​ന്‍ ബി.​ജെ.​പി ത​ന്ത്ര​ങ്ങ​ള്‍ മു​റു​ക്കു​ന്ന ​സാ​ഹ​ച​ര്യ​ത്തില്‍ ​​ അ​വ​രെ ബി.​ജെ.​പി വി​രു​ദ്ധ​രു​ടെ ഐ​ക്യ​ത്തിന്റെ ഭാ​ഗ​മാ​ക്കാ​നാണ് കോ​ണ്‍​ഗ്ര​സ്​ ​ശ്ര​മി​ക്കു​ന്ന​ത്.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോദി തരംഗത്തിലും ഒഡീഷയിലെ 21 സീറ്റുകളില്‍ 20 എണ്ണവും നേടാന്‍ നവീന്‍ പട്‌നായിക്കിന് കഴിഞ്ഞു. 147 അംഗങ്ങളുള്ള ഒഡീഷാ നിയമസഭയില്‍ 117 അംഗങ്ങള്‍ ബിജെഡിക്കുണ്ട്.2019-ലെ പൊതുതിരഞ്ഞെടിപ്പില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകളെല്ലാം ഏകോപിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ബിജു ജനതാദളിനെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത്. .

Advertisment