Advertisment

ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് കൊവിഡ്; മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി ഇടപഴകി

New Update

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ ഖെദാവാലക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇദ്ദേഹം മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisment

publive-image

ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുമായി ഇദ്ദേഹം ചൊവ്വാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി എം.എല്‍.എ അടുത്തിടപഴകി.

ഗാന്ധിനഗറിലെ എസ്.വി.പി ആശുപത്രിയില്‍ ഇമ്രാന്‍ ഖെദാവാലയെ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ രോഗബാധിതരുടെ എണ്ണം 617 ആയി ഉയര്‍ന്നു. 29 പേരാണ് മരിച്ചത്.

covid mla gujarath imran khedawala
Advertisment