Advertisment

കോവിഡ് മഹാമാരി നാട്ടിൽ കത്തി പടരുമ്പോൾ രാജ്യം കടുത്ത അരാജകത്വത്തിലേക്ക് - അഡ്വ. ടോമി കല്ലാനി

New Update

publive-image

Advertisment

മുണ്ടക്കയം: കോവിഡ് മഹാമാരി നാട്ടിൽ കത്തി പടരുമ്പോൾ കടുത്ത അരാജകത്വത്തിലേക്ക് ആണ് രാജ്യം നീങ്ങുന്നതെന്ന് അഡ്വക്കേറ്റ് ടോമി കല്ലാനി. ഡീസൽ, പെട്രോൾ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിൽപ് സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക്‌ പ്രസിഡന്റ് റോയ് കപ്പലുമാക്കലിന്റെ അധ്യക്ഷതയി കെപിസിസി സെക്രട്ടറി പി.എ സലിം മുഖ്യ പ്രഭാഷണം നടത്തി. ഡിഡിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, മണ്ഡലം പ്രസിഡന്‍റുമാരായ നൗഷാദ് ഇല്ലിക്കൻ. തോമസ് ജോസഫ് കാഞ്ഞുപറമ്പിൽ, റ്റി.വി ജോസഫ്, സജി കൊട്ടാരം എന്നിവർ സംസാരിച്ചു.

നിൽപ്പ് സമരത്തിന് കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ ബി.ജയചന്ദ്രൻ, കെ ജനാർദ്ദനൻ, ടി സി രാജൻ, ബെന്നി ചേറ്റുകുഴി, കെ ജി ഹരിദാസ്, ബോബി കെ മാത്യു, ബിനു മറ്റക്കര, വിപിൻ അറക്കൽ, ടി ജെ ജോൺസൺ, സി എ തോമസ്, സന്ധ്യാ വിനോദ്, ജാൻസി തൊട്ടിപാട്ട്, സിനിമോൾ തടത്തിൽ, സൂസമ്മ മാത്യു, ഷീബാ ദിഫയെൻ, ജിനീഷ് മുഹമ്മദ്‌, ഹർഷ ദേവ്, സുരേഷ് എൻ ആർ, ഷാജി തുണ്ടിയിൽ, സുരേന്ദ്രൻ കൊടിത്തോട്ടം, കെ എൻ സുദർശൻ, സെബാസ്റ്റ്യൻ ചുള്ളിത്തറ, ഫസിം ചുടുകാട്ടിൽ, ജോസ് കുളത്തുങ്കൽ, എം റ്റി കോശി, ടോം കുര്യൻ, സുകുമാരൻ പി പി, രാജു ചൂനാട്ട്, കെ എ അഗസ്റ്റിൻ, കെ എസ് മണികണ്ഠൻ, ഏബിൾ ഫ്രാൻസിസ്, ജോയ്സ് തോമസ്, എ ജെ ജോൺ, ഷാജി ജോർജ്, ഏണസ്റ്റ് ചെറുവള്ളി എന്നിവർ നേതൃത്വം നൽകി.

Advertisment