Advertisment

മികച്ച ആക്ഷൻ നടന്‍ നരേന്ദ്രമോദി, വില്ലന്‍ അമിത് ഷാ - കോണ്‍ഗ്രസിന്‍റെ 'ഓസ്കാര്‍ അവാര്‍ഡുകള്‍' പ്രഖ്യാപിച്ചു. മറ്റു നോമിനേഷനുകള്‍ ഇങ്ങനെ ...

New Update

publive-image

Advertisment

ന്യൂഡൽഹി ∙ ഓസ്കർ പുരസ്കാരങ്ങള്‍ ലോകം ആഘോഷിക്കുമ്പോൾ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു പുരസ്കാര പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

മികച്ച ആക്ഷൻ നടനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വില്ലനായി ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അവാർഡ് ജേതാക്കളെല്ലാം ബിജെപി നേതാക്കളാണ്. അവാര്‍ഡുകളും നോമിനേഷനുകളും ഇനിയുമുണ്ട്.

കോൺഗ്രസ് പാർട്ടിയുടെ ട്വിറ്റർ പേജിലൂടെയാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഞ്ജ ഠാക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മികച്ച ആക്ഷൻ നടനുള്ള മറ്റു നോമിനികൾ. മികച്ച വില്ലനായി നാമനിർദേശം ചെയ്യപ്പെട്ടവർ യോഗി ആദിത്യനാഥ്, അനുരാഗ് ഠാക്കൂർ, അമിത് ഷാ എന്നിവരായിരുന്നു.

മികച്ച ഹാസ്യ നടനായി തിരഞ്ഞെടുത്തത് ബിജെപി എംപി മനോജ് തിവാരിയെയാണ്. നിർമല സീതാരാമനെയും പിയുഷ് ഗോയലിനെയും പിന്തള്ളിയാണ് മനോജ് തിവാരിക്ക് അവാർഡ് നല്‍കിയത് എന്നാണ് ട്വീറ്റ്.

ഒപ്പം തിവാരി യോഗ ചെയ്യുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച നാടകീയ നടനായി തിരഞ്ഞെടുത്തത് ബിജെപി നേതാവിനെയല്ല, മറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയാണ്.

മികച്ച സഹനടനായി തിരഞ്ഞെടുത്തത് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെയും.

congress
Advertisment