Advertisment

കോൺഗ്രസ്സ് പഞ്ചായത്ത് ഓഫീസ്‌ ധർണ്ണ നടത്തി

New Update

മണക്കാട് :കെ.എസ്.ഇ.ബി യുടെ പകൽക്കൊള്ളക്കെതിരെയും ഭീമമായ വൈദ്യുതി ചാർജ് വർധനക്കെതിരെ മണക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണക്കാട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

Advertisment

publive-image

ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് 3 മാസത്തേക്ക് വൈദ്യുതി സൗജന്യമായി നൽകുക, എ.പി.എൽ വിഭാഗക്കാർക്ക്വൈദ്യുതി ബില്ലില്‍ 30 ശതമാനം ഇളവ് നൽകുക, ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ഉപയോഗിക്കാത്ത കച്ചവട സ്ഥാപനങ്ങൾ, കമ്പനികൾ, ഓഫീസുകൾ , അടച്ചിട്ടിരുന്ന വീടുകൾ ഫ്‌ളാറ്റുകൾ അടക്കമുള്ളവര്‍ക്ക് ചുമത്തിയിട്ടുള്ള ഭീമമായ വൈദ്യുതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ്സ് സമരം.

ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു.മുൻ മണ്ഡലം പ്രസിഡന്റ് ശ്രീ.പി.എസ് ജേക്കബ് അധ്യക്ഷത വഹിച്ചു. പി.പൗലോസ് ,ടോണി കുരിയാക്കോസ് ,നോജ്.പി.ജോസ് , സാജു ശങ്കരൻ ,പി.വി ദിവാകരൻ , സോമൻ പുളിക്കൽ , സന്തോഷ് ഡി. കുമാർ , കെ.ബി രാകേഷ് ,ബ്ലെസ്സൺ ബേബി എന്നിവർ നേതൃത്വം നൽകി

congress panchayathdharnna
Advertisment