Advertisment

പേയാട് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ

New Update

തിരുവനന്തപുരം : കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.തിരുവനന്തപുരം പേയാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഗവൺമെന്റ് പ്രസ്സിലെ ജീവനക്കാരനായിരുന്ന ഇഖ്ബാലിന് കട ബാധ്യതകളുണ്ടായിരുന്നു.

ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment