Advertisment

ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ബി.സി ഖണ്ഡൂരിയുടെ മകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡെറാഡൂണ്‍: ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ബി.സി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡെറാഡൂണില്‍ സംഘടിപ്പിച്ച വിശാല്‍ പരിവര്‍ത്തന്‍ റാലിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.

റാലിയില്‍ സംസാരിക്കവെ ദേശസുരക്ഷാ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ രാഹുല്‍ ആഞ്ഞടിച്ചു. മനീഷിന്‍റെ പിതാവ് മുന്‍ മേജര്‍ ജനറലായ ബി.സി ഖണ്ഡൂരി സൈന്യത്തിന് വേണ്ടിയാണ് ജീവിതം നീക്കിവെച്ചത്.

പാര്‍ലമെന്‍റ് പ്രതിരോധ സമിതിയുടെ അധ്യക്ഷനായ അദ്ദേഹം ദേശസുരക്ഷയെ കുറിച്ച്‌ പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിച്ചു. സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നതിന്‍റെ യഥാര്‍ഥ സത്യം അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതേ തുടര്‍ന്ന് ഖണ്ഡൂരിയെ പ്രതിരോധ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയെന്നും രാഹുല്‍ പറഞ്ഞു.

Advertisment