Advertisment

വാക്സിൻ കച്ചവട ചരക്കാക്കരുത്; വാക്സിൻ തരൂ... ജീവൻ രക്ഷിക്കൂ... കാഞ്ഞിരപ്പുഴയിൽ നിൽപ് സമരം ഒരുക്കി കോൺഗ്രസ്‌

New Update

publive-image

Advertisment

മണ്ണാർക്കാട്: വാക്സിൻ വിതരണത്തിൽ സർക്കാർ നേതൃത്വത്തിൽ നടക്കുന്നത് സ്വന്തക്കാർക്കും സ്വകാര്യ ആശുപത്രികൾക്കും വേണ്ടിയുള്ള വൻ കൊള്ളയാണെന്നും വാക്സിൻ കച്ചവട ചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും ബ്ലോക്ക് കോൺഗ്രസ് കോങ്ങാട് മണ്ഡലം പ്രസിഡന്റ്

സി.എൻ. ശിവദാസൻ ആരോപിച്ചു.

കാഞ്ഞിരപ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാക്സിൻ വിതരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും മഹാമാരിയുടെ സുനാമി കാലത്ത്

വിതരണത്തിന് പൊതുമാനദണ്ഡം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

‘വാക്സിൻ തരൂ, ജീവൻ രക്ഷിക്കൂ...’ എന്ന മുദ്രാവാക്യമുയർത്തി ഒരുക്കിയ നിൽപ് സമരത്തിൽ

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോയ് ജോസഫ് അധ്യക്ഷനായി. രാജൻ, മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.

palakkad news
Advertisment