ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി കെസി രാമമൂര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭാ ചെയര്മാന് എം.വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.
കോണ്‍ഗ്രസ് പ്രാഥമികാംഗത്വം കൂടി രാജിവച്ച രാമമൂര്‍ത്തി ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കോണ്ഗ്രസ്പാര്ട്ടി അംഗത്വവും രാജ്യസഭാംഗത്വവും രാജിവെച്ചൊഴിഞ്ഞത്.
രാജ്യ പുരോഗതിക്കൊപ്പം നില്‍ക്കാനാണ് രാജിവച്ചതെന്ന് രാമമൂര്‍ത്തി പ്രതികരിച്ചു. ബിജെപിയില്‍ ചേരാനാണ് തന്റെ തീരുമാനം. ബിജെപി നേതാക്കളെ കണ്ട് അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസറാണ് രാമമൂര്‍ത്തി.