Advertisment

അന്ധ്ര പ്രദേശിലെ 25 സീറ്റുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് എക്‌സിറ്റ് പോള്‍... തെലങ്കാനയിലെ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് നേടുക 2 സീറ്റുകള്‍ മാത്രം

New Update

ദില്ലി: അന്ധ്ര പ്രദേശിലെ 25 സീറ്റുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയ മാധ്യമമായ ന്യൂസ് 18ന്റെ സര്‍വ്വേ ഫലങ്ങളിലാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് തകരുമെന്ന സൂചനകള്‍ നല്‍കുന്നത്.

publive-image

വൈഎസ് ആര്‍ കോണ്‍ഗ്രസ് 13-14 സീറ്റുകളും ടിഡിപി10-12 സീറ്റുകളും ബിജെപി 1സീറ്റും നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് ആന്ധ്ര പ്രദേശില്‍ സീറ്റുകള്‍ ലഭിക്കില്ലെന്നാണ് ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തെലങ്കാനയിലെ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് നേടുക 2 സീറ്റുകള്‍ വരെയാകാമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടി ആര്‍ എസ് 12-14 സീറ്റുകളും, ബിജെപി 1-2 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

Advertisment