Advertisment

കോണ്‍ഗ്രസ് അധ്യക്ഷ പദവിയേക്ക് ഉടന്‍ തെരഞ്ഞെടുപ്പ് ! രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കും. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെയോ, ഗുലാം നബി ആസാദിനെയോ മത്സരിപ്പിക്കാന്‍ വിമത വിഭാഗത്തിന്റെ നീക്കം ! ശശി തരൂരിനെ പാര്‍ട്ടി അധ്യക്ഷനോ ലോകസ്ഭാ കക്ഷി നേതാവോ ആക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു ! നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുടെ മൂര്‍ച്ചകൂടിയതോടെ സംഘടനാ തെരഞ്ഞെടുപ്പിന് നിര്‍ദേശം നല്‍കി സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് സമിതി ഉടന്‍ ചേരും !

New Update

publive-image

Advertisment

ഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യത്തിന് ബലമേറുന്നത്. നേരത്തെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളിലെയും എഐസിഐ അംഗങ്ങളുടെ പട്ടിക സമാഹരിക്കാനും ഡിജിറ്റല്‍ മാര്‍ഗത്തില്‍ വോട്ടെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാനുമാണ് സോണിയാ ഗാന്ധിയുടെ നിര്‍ദേശം.

ഇതനുസരിച്ച് എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടന്‍ യോഗം ചേര്‍ന്നു തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തീരുമാനിക്കും. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ജനുവരിയോടെ തെരഞ്ഞെടുപ്പ് നടപടി ക്രമം പൂര്‍ത്തിയാകുന്ന വിധത്തില്‍ നടപടികള്‍ സ്വീകരിക്കുമന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ കുറെ നാളുകളായി ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ തന്നെ കടുത്ത വിമര്‍ശനമുന്നിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കത്തിന് സോണിയാ ഗാന്ധി തന്നെ നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ഗാന്ധി തന്നെ മത്സരിക്കും എന്ന സൂചനകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാന്‍ തന്നെയാണ് മറുവിഭാഗത്തിന്റെയും തീരുമാനം. ശശി തരൂര്‍, ഗുലാംനബി ആസാദ് എന്നിവരിലൊരാളാകും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക എന്നാണ് സൂചന. പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ നേതൃത്വത്തില്‍ എത്തിയാലും മതി എന്ന നിലപാടാണ് വിമത വിഭാഗത്തിനുള്ളത്.

പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വം വേണമെന്നാണ് ഇവരുടെ ആവശ്യം. ശശി തരൂരിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കോ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കോ കൊണ്ടുവരണമെന്നും ശക്തമായ ആവശ്യമുണ്ട്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലാകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല എന്നാണ് ഈ വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

അതുകൊണ്ടുതന്നെ അന്താരാഷ്ട്ര രംഗങ്ങളിലടക്കം മികച്ച മുഖമായ തരൂരിനെ നേതൃസ്ഥാനത്തുകൊണ്ടുവന്നാല്‍ പാര്‍ട്ടിക്ക് മെച്ചമാകുമെന്നും വിലയിരുത്തലുണ്ട്. പക്ഷേ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെ പിന്തുണയ്്ക്കുന്നില്ല. മാത്രമല്ല രാഹുല്‍ ഗാന്ധിയെന്ന ഒറ്റപ്പേരിനുമാത്രമാണ് സംസ്ഥാന നേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയുമുള്ളൂ.

നേരത്തെ ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെ തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു.

ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നില്ലെന്നായിരുന്നു മുതിര്‍ന്ന നേതാവായ കപില്‍ സിബലിന്റെ വിമര്‍ശനം. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.

rahul gandhi congress sasi tharoor
Advertisment