Advertisment

ഡി സി സി അധ്യക്ഷൻമാരുടെ പ്രഖ്യാപനം ഇന്നില്ല ! രണ്ടു ജില്ലകളിലെ പട്ടികയിൽ തർക്കം രൂക്ഷം. ചർച്ച തീരാത്ത സാഹചര്യത്തിൽ പ്രഖ്യാപനം നാളെ മതിയെന്ന് ഹൈക്കമാൻഡും ! രാവിലെ സുധാകരനും സതീശനുമായും ഹൈക്കമാൻഡ് ചർച്ച നടത്തും. പുതിയ അധ്യക്ഷ പ്രഖ്യാപനം നാളെ ഉച്ചയോടെ

New Update

publive-image

Advertisment

ന്യൂഡൽഹി: ഡി സി സി പ്രസിഡൻ്റുമാരുടെ പ്രഖ്യാപനം ഇന്നുണ്ടാകില്ല. രണ്ടു ജില്ലകളിലെ തർക്കം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നാളെ രാവിലെ ചർച്ചകൾ പൂർത്തിയാക്കി ഉച്ചയോടെ പുതിയ ജില്ലാ അധ്യക്ഷൻമാരെ പ്രഖ്യാപിക്കും.

ഇന്നു അന്തിമ പട്ടിക പ്രഖ്യാപിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് രണ്ടു ജില്ലകളിലെ തർക്കം പരിഹാരമില്ലാതെ നീണ്ടത്. ഇതോടെ ചർച്ചകൾ നാളേക്ക് മാറ്റി. രാവിലെ കെ പി സി സി അധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും ഹൈക്കമാൻഡ് ചർച്ച നടത്തും.

ഇതിനു ശേഷമാകും പ്രഖ്യാപനം. അന്തിമ പട്ടികയിൽ ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടായേക്കുമെന്ന സൂചനകളും ഇതിനിടെ ലഭിക്കുന്നുണ്ട്.

ലിസ്റ്റ് വന്നശേഷമുണ്ടാകുന്ന പ്രതിഷേധത്തെ ശക്തമായി നേരിടണമെന്ന് ഹൈക്കമാൻഡ് കെ പി സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതീക്ഷിക്കുന്ന നേതാവ് അധ്യക്ഷനായില്ലെങ്കിൽ കലാപമുണ്ടാക്കിയാൽ കടുത്ത അച്ചടക്ക നടപടിയും ഉണ്ടാകും.

congress
Advertisment