Advertisment

സര്‍ക്കാര്‍ മാറിയിട്ടും സാമ്പത്തിക രംഗത്തെ കൈകടത്തല്‍ നിലനില്‍ക്കുന്നു ; ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി ബി.ജെ.പി സര്‍ക്കാറിനു മുമ്പില്‍ സത്യം തുറന്നുകാട്ടാന്‍ ശ്രമിച്ചതിന്; കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

New Update

ഡല്‍ഹി : ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയുടെ രാജിയ്ക്കു പിന്നാലെ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ മാറിയിട്ടും സാമ്പത്തിക രംഗത്തെ കൈകടത്തല്‍ നിലനില്‍ക്കുന്നുവെന്നാണ് രാജിയോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റു ചെയ്തത്.

Advertisment

publive-image

ബി.ജെ.പി സര്‍ക്കാറിനു മുമ്പില്‍ സത്യം തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന വിദഗ്ധരുടെ ഗണത്തില്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും ഉള്‍പ്പെടും.

രണ്ട് ആര്‍.ബി.ഐ ഗവര്‍ണര്‍മാരും ഒരു നീതി ആയോഗ് വൈസ് ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ നാല് സാമ്പത്തിക ഉപദേഷ്ടാക്കളാണ് രാജിവെച്ചതെന്നും സുര്‍ജേവാല ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

Advertisment