Advertisment

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സൊസൈറ്റി ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ് ! സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പോലും തുടർഭരണം ആഗ്രഹിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് കോൺഗ്രസ് അനുകൂലസംഘടന ഇടത് അനുകൂലസംഘടനയിൽ നിന്നും സൊസൈറ്റി പിടിച്ചെടുത്ത സംഭവം

New Update

publive-image

തിരുവനന്തപുരം: കോൺഗ്രസിൻ്റെ തിരിച്ചുവരവിനു കരുത്തേകുന്നതാണ് സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണസംഘ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂലസംഘടനയുടെ വിജയമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ഭരണത്തിൻ്റെ തണലിൽ കഴിഞ്ഞ പ്രാവശ്യം എൽഡിഎഫ് പിടിച്ചെടുത്ത സൊസൈറ്റിയാണ് നിയമസഭാതെരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ നിൽക്കെ നടന്ന സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സംഘടന ഭരണാനുകൂല ഇടത് സംഘടനയിൽനിന്നും പിടിച്ചെടുത്തത്.

ഭരണത്തിൻ്റെ തണലിൽ ആത്മവിശ്വാസത്തോടെ സൊസൈറ്റി ഭരണo നിലനിർത്താൻ എല്ലാ സഹായവും ലഭിച്ചിട്ടും ഭരണം നഷ്ടപ്പെട്ടത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മുഖ്യ മന്ത്രിയെയും മന്ത്രിമാരെയും ഞെട്ടിച്ചു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർപോലും തുടർഭരണം ആഗ്രഹിക്കുന്നില്ലെന്നതിനു തെളിവാണു സർക്കാർ അനുകൂല സംഘടനയുടെ കനത്ത പരാജയo.

trivandrum news
Advertisment