Advertisment

ശ്രീദേവിയുടെ മരണത്തില്‍ പോസ്റ്റ്‌ ചെയ്ത അനുശോചനസന്ദേശം ജനരോഷം ഭയന്ന് കോണ്‍ഗ്രസ്‌ നീക്കം ചെയ്തു

New Update

publive-image

Advertisment

കോണ്‍ഗ്രസ്‌ ആദ്യം ട്വീറ്റ് ചെയ്തത്.

അഭിനേത്രി ശ്രീദേവിയുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്‌ പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ സന്ദേശം പുറത്തുവിട്ടത് വളരെ വിവാദമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ വിമര്‍ശനവും, പ്രതിഷേധവും , ട്രോളുകളും മൂലം പാര്‍ട്ടി ആ സന്ദേശം പിന്‍വലിക്കാന്‍ ഒടുവില്‍ നിര്‍ബന്ധിതരായി..

publive-image

വിവാദത്തെത്തുടര്‍ന്നുള്ള രണ്ടാമത്തെ ട്വീറ്റ്.

ഇതായിരുന്നു കോണ്‍ഗ്രസ്‌ ട്വിറ്റ് :- " ശ്രീദേവിയുടെ മരണവാര്‍ത്തയറിഞ്ഞ് ഞങ്ങളെല്ലാം വളരെ ദുഖിതരാണ്. മികച്ച ഒരഭിനേത്രിയായിരുന്ന അവര്‍ . മികച്ച അഭിനയപാടവവും , മഹത്തായ പ്രവര്‍ത്തനങ്ങളും മൂലം അവര്‍ നമ്മുടെയെല്ലാം മനസ്സില്‍ എക്കാലവും നിറഞ്ഞുനില്‍ക്കും. അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍ . 2013 ല്‍ യു.പി എ സര്‍ക്കാര്‍ അവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു."

publive-image

 

ഈ ട്വീറ്റില്‍ അവസാനത്തെ വരികളായിരുന്നു വിവാദം അഴിച്ചുവിട്ടത്. 2013 ല്‍ യു.പി എ സര്‍ക്കാര്‍ അവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു എന്ന പ്രസ്താവ്യം വച്ച് ആളുകള്‍ കോണ്‍ഗ്രസിനെതിരേ വിമര്‍ശനം അഴിച്ചുവിട്ടു. മരണത്തിലും അവര്‍ രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്ന് ആളുകള്‍ പ്രതികരിച്ചു. പല പ്രതികരണങ്ങളും വളരെ രൂക്ഷമായിരുന്നു.

publive-image

 

ട്രോളുകള്‍ കൂടി വന്നതോടെ കോണ്‍ഗ്രസ്‌ സന്ദേശം ഡിലീറ്റ് ചെയ്തശേഷം പുതിയത് ട്വീറ്റ് ചെയ്തു. അതില്‍ അവസാനത്തെ വരി ( 2013 ല്‍ യു.പി എ സര്‍ക്കാര്‍ അവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു - എന്നത് ) അവര്‍ ഒഴിവാക്കുകയും ചെയ്തു.

publive-image

ട്രോളുകള്‍.

 

Advertisment