Advertisment

ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോൺഗ്രസും സഖ്യകക്ഷികളും മത്സരിക്കില്ല; ഓം ബിര്‍ളയെ പിന്തുണക്കാൻ തീരുമാനം

New Update

publive-image

Advertisment

ദില്ലി: ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോൺഗ്രസും സഖ്യകക്ഷികളും മത്സരിക്കില്ല. ബിജെപി നാമനിര്‍ദ്ദേശം ചെയ്ത ഓം ബിര്‍ളയെ ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണക്കാൻ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു. കോൺഗ്രസിന്റെ ലോക്സഭയിലെ പാ‍ര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഭീര്‍ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള കാര്യം എന്താണെന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല. രാജസ്ഥാനിലെ കോട്ട-ബുണ്ടി എന്ന മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ബിര്‍ള. യുപിഎ കൂടി പിന്തുണച്ചതോടെ നാളെ ഇദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള സാധ്യതകളാണ്.

ഇന്ന് വൈകിട്ട് ചേര്‍ന്ന പ്രതിപക്ഷ നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം പതിവായി പ്രതിപക്ഷത്തിന് നൽകുന്ന ഡപ്യൂട്ടി സ്പീക്കര്‍ പദത്തിൽ ബിജെപി സര്‍ക്കാര്‍ എന്ത് തീരുമാനമാവും എടുക്കുകയെന്നാണ് പ്രതിപക്ഷ പാ‍ർട്ടികൾ കാത്തിരിക്കുന്നത്. ഈ സ്ഥാനത്തേക്ക് മത്സരം വേണോ വേണ്ടേ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായിരിക്കുന്നത്.

Advertisment