ചാലക്കുടി: കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്താൽ അതിന്റെ ഗുണം ലഭിക്കുക മോദിക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സിപിഎമ്മും ആർഎസ്എസും ചേർന്ന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ കേരള ജനത ഇടതുമുന്നണിക്ക് വോട്ട് ചെയ്താൽ അതിന്റെ പ്രയോജനം ലഭിക്കുക മോദിക്കായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തോൽക്കുന്ന മുന്നണിയാണ് എൽഡിഎഫ്. ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാതെ തന്നെ ഇത്തവണ കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു.