Advertisment

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.... മോദിയുടെ മായാജാലം ഇനി വിലപ്പോകില്ല....ചത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു സെമിഫൈനല്‍..... കോണ്‍ഗ്രസ് അത് നേടിക്കഴിഞ്ഞു..... ഇപ്പോള്‍ ഫൈനലാണ്.... അവിടെയും കോണ്‍ഗ്രസ് ബിജെപിയെ മലര്‍ത്തിയടിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ ജയം, ലോക്സഭയിലും കോൺഗ്രസ് ആവർത്തിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മോദിയുടെ മായാജാലം ഇനി വിലപ്പോകില്ലെന്നും ബാഗൽ പറഞ്ഞു.

Advertisment

publive-image

 

ചത്തീസ്ഗ‌‌ഢ് നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു സെമിഫൈനൽ. കോണ്‍ഗ്രസ് അത് നേടിക്കഴിഞ്ഞു. ഇപ്പോൾ ഫൈനലാണ്. അവിടെയും കോണ്‍ഗ്രസ് ബിജെപിയെ മലർത്തിയടിക്കും.

അജിത് ജോഗി ഉള്ളതു കൊണ്ടാണ് ബിജെപി ഇത്രയെങ്കിലും സീറ്റുകൾ നേടിയത്. ഇല്ലെങ്കിൽ ഇതിലും കഷ്ടമായേനെ. ഇപ്പോൾ ജോഗിക്ക് ഒരു പ്രസക്തിയുമില്ല. നിയമസഭയിൽ മോദിയുടെ മായാജാലങ്ങളൊന്നും വിലപ്പോയില്ല. ഇലക്ഷൻ മെഷിനറിയെ പറ്റിയാണ് എപ്പോഴും പറയുന്നത്. എന്നാല്‍ ഒടുവില്‍ അതും പരാജയപ്പെട്ടുവെന്നും ബാഗൽ കൂട്ടിച്ചേര്‍ത്തു.

 

Advertisment