Advertisment

കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം; പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്‌

New Update

 

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റു. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സിപിഎം പ്രകടനത്തിന് നേരെ കല്ലെറിഞ്ഞെന്ന കേസിൽ പ്രതിയാണ് മനോജ്.

രാത്രി എട്ടു മണിയോടെയാണ് സംഭവം. വീടിന് സമീപം നില്‍ക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്. തലയുടെ പിന്‍വശത്ത് ചെവിയോട് ചേര്‍ന്ന് വെട്ടേറ്റ മനോജിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു അവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment