Advertisment

യാത്രാ ദുരിതത്തിന് പരിഹാരമായി പാലക്കാട് നഗരസഭയില്‍ കൗൺസിലറുടെ നേതൃത്വത്തിൽ താല്ക്കാലിക റോഡ് നിർമ്മാണം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: വെള്ളക്കെട്ട് മൂലം വഴി നടക്കാൻ പ്രയാസപ്പെട്ടിരുന്ന പാലക്കാട് നഗരസഭ 32-ാം വാർഡിലെ മുനവ്വറ നഗറിലാണ് കൗൺസിലർ എം. സുലൈമാൻ്റെ നേതൃത്വത്തിൽ ടീം വെൽഫെയർ വളണ്ടിയർമാരാണ് താല്ക്കാലിക റോഡ് നിർമ്മിച്ചത്.

സമീപത്തെ കനാലിൽ വെള്ളം നിറയുമ്പോൾ താഴ്ചയുള്ള പ്രദേശമായതിനാൽ വർഷക്കാലത്ത് ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാവുന്നത് സാധാരണമാണ്. ഇവിടത്തെ ഡ്രൈനേജിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10.05 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. അതിനിടയിലാണ് കോവിഡ് പ്രതിസന്ധിയും മറ്റും കാരണമായി വൈകിയത്. മഴക്കു ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായി കൗൺസിലർ പറഞ്ഞു.

ടീം വെൽഫെയർ വളണ്ടിയർമാരായ ഫൈസൽ, റിയാസ്, ഫവാസ്, റിൻഷാദ്, ഷനോജ്, നിസാം തുടങ്ങിയവർക്കു പുറമെ പ്രദേശത്തെ ചെറുപ്പക്കാരും ശ്രമദാനത്തിൽ പങ്കാളികളായി. പതിറ്റാണ്ടിലേറെയായി പ്രദേശവാസികൾ അനുഭവിക്കുന്ന വെള്ളക്കെട്ട് പ്രശ്നം താൽക്കാലിമായി പരിഹരിച്ചതിൻ്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.

palakkad news
Advertisment