Advertisment

ആരാധനാലയങ്ങളില്‍ നിയന്ത്രണം തുടരുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും; സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

New Update

publive-image

Advertisment

കോഴിക്കോട് : പള്ളികളിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ഇളവുകൾ നൽകണമെന്ന ആവശ്യവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുമെന്നും വിശ്വാസികളുടെ ക്ഷമ സർക്കാർ ദൗർബല്യമായി കാണരുതെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

വെള്ളിയാഴ്ച നമസ്‌കാരത്തിന് ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അനുമതി നൽകാത്തത് പ്രതിഷേധാർഹമാണ്. പൊതു ഇടങ്ങളിലും വാഹനങ്ങളിലും മറ്റു ചടങ്ങുകളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇത് പ്രതിഷേധങ്ങൾക്ക് വഴിവെക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബലിപെരുന്നാള്‍ നമസ്കാരത്തിന് അനുമതി നൽകണം.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം നാളെ ഉച്ചക്ക് ചേളാരി സമസ്താലയത്തില്‍ ചേരുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചു.

NEWS
Advertisment