Advertisment

സംസ്ഥാനത്ത് തുടര്‍ ഭരണം ! ഇടതുമുന്നണി 90 മണ്ഡലങ്ങളില്‍ മുന്നില്‍. യുഡിഎഫിന് പരമാവധി ലഭിക്കുക 53 സീറ്റ് മാത്രം. ബിജെപിക്കും ഒരു സീറ്റിനപ്പുറം കടക്കാനാവില്ല. തൃശൂരില്‍ യുഡിഎഫ് സംപൂജ്യര്‍. കോഴിക്കോടും തിരിച്ചടി. കൊല്ലത്തും ഇടതു തരംഗം. തലസ്ഥാനത്ത് യുഡിഎഫ് ഒരു സീറ്റിലൊതുങ്ങും ! തദ്ദേശ ഫലത്തിന്റെ സൂചനകളില്‍ ആശങ്കയോടെ കോണ്‍ഗ്രസ് !

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കാക്കിയാല്‍ നിയമസഭയില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കണക്കുകള്‍. എല്‍ഡിഎഫിന് 87 മുതല്‍ 90 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ യുഡിഎഫിന് 50 മുതല്‍ പരമാവധി 53 സീറ്റുവരെ ലഭിച്ചേക്കും.

ബിജെപിയാകട്ടെ നിലവിലെ ഒരു സീറ്റ് എന്നത് രണ്ടു സീറ്റുവരെയാകുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില കണക്കാക്കുമ്പോള്‍ വ്യക്തമാകുക. തദ്ദേശ തെരഞ്ഞെടുപ്പ് പോലെയല്ല നിയമസഭയിലേക്ക് വോട്ടു ചെയ്യുക എന്നത് ഉറപ്പാണെങ്കിലും വലിയ വ്യത്യാസം ഇതിലുണ്ടാകുമോ എന്നതും അവ്യക്തമാണ്.

മൂന്നു മുന്നണികള്‍ക്കും ഒരുപോലെ മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ ഫലസൂചന. കാസര്‍കോട് നിലവിലെ വോട്ടിങ് നിലയനുസരിച്ച് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. മൂന്നു സീറ്റ് എല്‍ഡിഎഫ് നേടുമ്പോള്‍ യുഡിഎഫ് രണ്ടിലൊതുങ്ങും.

വലിയ വിവാദവും എംഎല്‍എ ജയിലിലായിട്ടും മഞ്ചേശ്വരത്ത് യുഡിഎഫിന്റെ കുത്തക തകര്‍ന്നിട്ടില്ല എന്നാണ് തദ്ദേശ ഫലം സൂചിപ്പിക്കുന്നത്. കണ്ണൂരില്‍ എല്‍ഡിഎഫ് ഒന്‍പത്, യുഡിഎഫ് രണ്ട് എന്നിങ്ങനെയാണ് നില. പേരാവൂര്‍ അഴീക്കോട് മണ്ഡലങ്ങള്‍ ഇടതിനനുകൂലമാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

വയനാട്ടില്‍ മൂന്നു സീറ്റും യുഡിഎഫിനാണ്. കോഴിക്കോട് എല്‍ഡിഎഫ് -എട്ട്, യുഡിഎഫ് മൂന്ന്, ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത് മൂന്നു എന്നിങ്ങനെയാണ് കണക്ക്. മലപ്പുറം ഇക്കുറിയും പച്ചച്ചുതന്നെയാണ്.

പാലക്കാട് എല്‍ഡിഎഫ് ഒന്‍പത്, യുഡിഎഫ് രണ്ട്, തൃത്താലയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല എന്നതാണ് സ്ഥിതി. തൃശൂരില്‍ ഒരിടത്തുപോലും യുഡിഎഫിന് ലീഡ് നേടാനായില്ല. എറണാകുളത്ത് യുഡിഎഫ് ആധിപത്യം തുടരുകയാണ്. 11 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫുമാണ്. കുന്നത്തുനാട്ടില്‍ ട്വന്റി 20യാണ് മുന്നിലാണ്.

ഇടുക്കിയില്‍ യുഡിഎഫും എല്‍ഡിഎഫും രണ്ടു സീറ്റ് വീതം നേടുമ്പോള്‍ ഒരിടത്ത് ആര്‍ക്കും ലീഡില്ലയ കോട്ടയത്ത് പുതുപ്പള്ളി ഒപ്പത്തിനൊപ്പവും കോട്ടയം ഒഴികെയുള്ള മറ്റ് മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പവുമാണ്. ആലപ്പുഴയില്‍ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന്റെ സാന്നിധ്യം.

പത്തനംതിട്ടയില്‍ മൂന്നിടത്ത് യുഡിഎഫ്, രണ്ടിടത്ത് എല്‍ഡിഎഫ് എന്നതാണ് സ്ഥിതി. കൊല്ലത്ത് ചവറയില്‍ മാത്രമൊതുങ്ങുന്നു എല്‍ഡിഎഫ് സാന്നിധ്യം. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 11, യുഡിഎഫ് ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് സ്ഥിതി.

പല സിറ്റിങ് മണ്ഡലങ്ങളിലും യുഡിഎഫ് പിറകിലാണ്. തെരഞ്ഞെടുപ്പ് ഫലം വച്ചുള്ള കണക്കുക്കൂട്ടലുകള്‍ മുന്നണികല്‍ തുടങ്ങിക്കഴിഞ്ഞു.

ramesh chennithala pinarai vijayan
Advertisment