രാജ്യത്തെ ദേശവിരുദ്ധരെയെല്ലാം വെടിവച്ചു കൊല്ലണം; വിവാദ പ്രസ്താവനയുമായി കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക

നാഷണല്‍ ഡസ്ക്
Friday, January 24, 2020

ബെം​ഗളൂരു: രാജ്യത്തെ ദേശവിരുദ്ധരെയെല്ലാം വെടിവച്ചു കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക.

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച കേസിലെ പ്രതി മുസ്‌ലിം ആയിരുന്നെങ്കില്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നുവെന്ന ചോദ്യത്തില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

‘പാകിസ്ഥാന്‍റെ താളത്തിനൊത്തു തുള്ളുകയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യാനിയോ ആരായിരുന്നാലും വെടിവച്ചുകൊല്ലണമെന്നും അശോക തുറന്നടിച്ചു .

×