Advertisment

കാപ്പനെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം ! കാപ്പനെ ഘടകകക്ഷിയാക്കാന്‍ താല്‍പ്പര്യമില്ലെന്ന പിടിവാശിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്നും മുല്ലപ്പള്ളി. മുല്ലപ്പള്ളിയുടെ കടുംപിടുത്തം ഇന്നു ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തില്‍. മുല്ലപ്പള്ളിയുടെ വാദങ്ങളെ പിന്തുണച്ച് കൊടിക്കുന്നില്‍. മുല്ലപ്പള്ളിയുടെ വാദങ്ങള്‍ തള്ളി ചെന്നിത്തല ! എല്‍ഡിഎഫില്‍ ഭിന്നതയുണ്ടാക്കാനാണ് പരമാവധി ശ്രമിക്കേണ്ടെതെന്ന് മുല്ലപ്പള്ളിക്ക് ചെന്നിത്തലയുടെ ഉപദേശം. ജോസഫിന്റെ 12 സീറ്റെന്ന വാദവും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി തള്ളി !

New Update

publive-image

Advertisment

തിരുവനന്തപുരം: എന്‍സിപി വിട്ട് യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പനെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. കാപ്പനെ ഘടകകക്ഷിയാക്കാനാവില്ലെന്നും കാപ്പന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ മുല്ലപ്പള്ളിയെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു.

ഇന്നു രാവിലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയോഗത്തിനിടെയാണ് കാപ്പനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയത്. കാപ്പനെ ഘടകകക്ഷിയാക്കേണ്ടെന്നും കാപ്പന്റെ കൂടെ പാര്‍ട്ടി ഇല്ലെന്നുമാണ് മുല്ലപ്പള്ളി പറയുന്നത്. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കാപ്പന്റെ ഒറ്റയംഗ പാര്‍ട്ടി മുന്നണിയില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ സമ്മര്‍ദ്ദം ചെലുത്താനോ മുന്നണി വിട്ടുപോകാനുള്ള സാധ്യതയോ വന്നാല്‍ ഒന്നും ചെയ്യാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയുടെ നിലപാടിനെ കൊടിക്കുന്നില്‍ സുരേഷും പിന്തുണച്ചു.

എന്നാല്‍ എല്‍ഡിഎഫില്‍ പരമാവധി ഭിന്നതയുണ്ടാക്കാനാണ് നോക്കേണ്ടെതെന്നും അതാണ് കാപ്പന്റെ വരവിലൂടെ ഉണ്ടായതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കാപ്പന് പാലാ സീറ്റ് നല്‍കണമെന്നും അദ്ദേഹം വാദിച്ചു. രമേശിന്റെ അഭിപ്രായത്തോട് ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ യോജിച്ചു.

അതിനിടെ പിജെ ജോസഫ് വിഭാഗം 12 സീറ്റ് ചോദിച്ചത് അംഗീകരിക്കേണ്ടെന്നും പരമാവധി ഏഴു സീറ്റ് നല്‍കാമെന്ന നിലപാട് സ്വീകരിച്ചാല്‍ മതിയെന്നും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി നിലപാടെടുത്തു. 25ന് മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്നും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി തീരുമാനിച്ചിട്ടുണ്ട്.

ramesh chennithala congress mani c kappan mullappally ramachandran
Advertisment