Advertisment

ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

New Update

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ ദുരൈ കൊവിഡ് ബാധിച്ച് മരിച്ചു.  തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മരണം.

Advertisment

publive-image

ജൂലൈ 24 നാണ് പോള്‍ ദുരൈയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗത്തിനും പ്രമേഹത്തിനും നിലവില്‍ ഇദ്ദേഹം ചികിത്സ തുടരുന്നുണ്ടായിരുന്നു. ശനിയാഴ്ചയോടെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

ശാന്തകുളം കസ്റ്റഡി മരണക്കേസില്‍ പോള്‍ ദുരൈ ഉള്‍പ്പെടെയുള്ള പൊലീസുകാരെ സി.ബി.ഐ ആണ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

covid death covid 19 death
Advertisment